ആലുവ: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പ് ചുമതലയുമായി ബന്ധപ്പെട്ട് റൂറല്‍ ജില്ലയില്‍ അയ്യായിരത്തോളം പോലീസുകാരെ നിയോഗിക്കുമെന്ന് റൂറല്‍ എസ്.പി ജി.എച്ച്. യതീഷ്ചന്ദ്ര അറിയിച്ചു.
സംസ്ഥാന ഇലക്ഷന് കമ്മീഷന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചാണ് തയാറെടുപ്പുകള്‍ നടത്തിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. 19 ഡിവൈഎസ്പിമാര്‍, 34 സി.ഐമാര്‍, 421 എസ്ഐമാര്‍ എന്നിവര്‍ ടീമിലുണ്ടാകും. റൂറല്‍ ജില്ലയിലെ 2000 പേരും മറ്റു ജില്ലകളില്‍ നിന്ന് 2250 പേരും സേനയിലുണ്ടാകും.
എക്സൈസ്, വനം, മറൈന്‍, മോട്ടോര്‍ വെഹിക്കിള്‍ തുടങ്ങിയ ഇതര യൂണിഫോം സേനകള്‍, സ്പെഷ്യല്‍ പോലീസ് ഓഫിസര്‍മാര്‍, ഹോം ഗാര്‍ഡുകള്‍ എന്നീ വിഭാഗങ്ങളില്‍ നിന്നുള്ളവരെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് സമാധാനപരമായും സുഗമമായും നടക്കുന്നുവെന്ന് ഉറപ്പുവരുത്താനാവശ്യമായ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലയിലെ പോലിസ് ഓഫിസര്‍മാര്‍ക്ക് എസ്.പി നിര്‍ദേശം നല്‍കിയിട്ടുണ്ട്. വോട്ടര്‍മാരെ ഭീഷണിപ്പെടുത്തുന്നവര്‍ക്കെതിരെയും അക്രമങ്ങള്‍ നടത്തുന്നവര്‍ക്കെതിരെയും കര്‍ശന നടപടിയുണ്ടാകും. ബൂത്ത് തല സുരക്ഷയ്ക്ക് പുറമെ അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിന് എസ്.പിയുടെ നിയന്ത്രണത്തില്‍ എട്ട് ജില്ലാ സ്ട്രൈക്കിങ് ഫോഴ്സിനെയും നിയോഗിച്ചിട്ടുണ്ട്. തല്‍ക്ഷണ നടപടികള്‍ക്കായി വോട്ടെടുപ്പ് ദിവസം 70 ഗ്രൂപ്പ് പട്രോളിംഗ് സംഘങ്ങളും 150 ക്രമസമാധാനപാലന പട്രേ
ാള്‍ സംഘങ്ങളും രംഗത്തുണ്ടാകും. കുറ്റവാളികളെയും ആക്രമികളെയും കണ്ടത്തെുന്നതിന് അനിഷ്ട സംഭവങ്ങള്‍ കൈയോടെ പകര്‍ത്താനുമായി ഈ സംഘങ്ങള്‍ക്ക് വീഡിയോ ക്യാമറകള്‍ നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: