മുംബൈ/ലക്നൗ: കല്യാണ്‍-ഡോംബിവലി തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍ മുന്നേറ്റം. പാര്‍ട്ടിക്ക് ഒറ്റയ്ക്ക് 41 സീറ്റു കിട്ടി. 2017-ല്‍ വരാന്‍ പോകുന്ന മുംബൈ കോര്പ്പറേഷന് തെരഞ്ഞെടുപ്പിനു സൂചികയാണിത്.
ശിവസേനയ്ക്കാണ് കൂടുതല്‍ സീറ്റ്, 52 എണ്ണം. 122 സീറ്റില്‍ 66 സീറ്റു വേണം ഭരിക്കാന്‍. കഴിഞ്ഞ തവണ ഒന്നിച്ചു മത്സരിച്ചപ്പോള്‍ 40 സീറ്റു മാത്രം കിട്ടിയ ബിജെപിയും ശിവസേനയും ഇത്തവണ വെവ്വേറെ മത്സരിക്കുകയായിരുന്നു. അന്ന് 27 സീറ്റുകിട്ടിയ മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേനയ്ക്ക് ഇത്തവണ എട്ടു സീറ്റേ കിട്ടിയുള്ളു. കോണ്‍ഗ്രസിനു നാലും എന്‍സിപിക്ക് രണ്ടും സീറ്റുകള്‍ മാത്രം.
കോലാപൂര്‍ നഗരസഭയിലും ബിജെപിക്കു നേട്ടം. താരാരിണി എന്ന പ്രാദേശിക പാര്‍ട്ടിയുമായി ചേര്‍ന്ന് 32 സീറ്റു നേടി. വെവ്വേറേ മത്സരിച്ച കോണ്‍ഗ്രസും എന്‍സിപിയും ചേര്‍ന്നാല്‍ 42 സീറ്റാകും. കോണ്‍ഗ്രസിന് പിന്തുണ കൊടുക്കുമെന്ന് എന്‍സിപി പറഞ്ഞു.
അതേസമയം, പാര്ട്ടിയടിസ്ഥാനത്തിലല്ലാതെ, പാര്‍ട്ടി ചിഹ്നവുമില്ലാതെ തെരഞ്ഞെടുപ്പു നടന്ന ഉത്തര്‍പ്രദേശില്‍ ഭരണകക്ഷി പിന്തുണയ്ക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്ക് വന്‍ തിരിച്ചടി ലഭിച്ചു. ബിഎസ്പി പിന്തുണക്കുന്ന സ്ഥാനാര്‍ത്ഥികളാണ് കൂടുതല്‍ വിജയിച്ചത്. പ്രാദേശികമായി നേതാക്കള്‍ പിന്തുണയ്ക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്ന രീതിയാണ് യുപിയിലെ ഗ്രാമ പഞ്ചായത്തുകളില്‍ പതിവ്.
ബഹുജന്‍ സമാജ് വാദി പാര്‍ട്ടി എംഎല്‍എമാരുടെ മണ്ഡലത്തില്‍ അവര്‍ പിന്തണുച്ചവര്ക്ക് വലയ വിജയം നേടാനായെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി എംപിയായ മണ്ഡലത്തിലും പ്രാദേശിക ഭരണകക്ഷിയായ സമാജ്വാദി പാര്‍ട്ടി നേതാക്കള്‍ പിന്തുണച്ചവര്ക്കാണ് വിജയം. ഇവിടെ കോണ്‍ഗ്രസ് എംഎല്‍എ ആണെങ്കിലും അജയ് റായ് പിന്തുണച്ച ഒറ്റ സ്ഥാനാര്‍ത്ഥിയും വിജയിച്ചില്ല. ഫലം സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ ഇന്നലെ രാത്രി വൈകിയും പുറത്തുവന്നിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: