കണ്ണൂര്‍: ജില്ലയില്‍ പലയിടത്തും വോട്ടിംഗ് മെഷീന് പണിമുടക്കി. പായം പഞ്ചായത്തിലെ 10-ാം നമ്പര്‍ ബൂത്തായ വട്ട്യറ എല്‍പി സ്കൂളില്‍ വോട്ടിംഗ് മെഷീന് ഒന്നര മണിക്കൂറോളം പണമുടക്കി. തുടര്‍ന്ന് രാവിലെ 8.30ഓടെയാണ് വോട്ടിംഗ് ആരംഭിച്ചത്. കുന്നോത്ത്പറമ്പ് പഞ്ചായത്തില്‍ ഒന്നാം വാര്‍ഡായ രണ്ടം നമ്പര്‍ ബൂത്ത്, ചപ്പാരപ്പാട് പഞ്ചായത്തിലെ എരുവട്ടി ബൂത്ത്, കീഴല്ലൂര്‍ പഞ്ചായത്തിലെ 13ാം വാര്‍ഡിലെ ഒന്നാം നമ്പര്‍ ബൂത്തായ കാനായ എല്‍പി സ്കൂള്‍, ഇരിട്ടി നഗരസഭയിലെ 28-ാം വാര്‍ഡിലെ 28ാം നമ്പര്‍ ബൂത്ത് ചാവശ്ശേരി ഹയര്‍സെക്കണ്ടറി സ്കൂള്‍, മൊകേരി പഞ്ചായത്തിലെ പാറമ്മല്‍ യുപി സ്കൂള്‍, പന്ന്യന്നൂര്‍ പഞ്ചായത്തിലെ ചോതാവൂര്‍ ഹയര്‍സെക്കണ്ടറി സ്കൂള്‍, മാടായി പഞ്ചായത്തിലെ 19-ാം വാര്‍ഡിലെ 11-ാം നമ്പര്‍ ബൂത്ത് എന്നിവിടങ്ങളില്‍ അരമണിക്കൂറോളം വോട്ടിംഗ് മെഷീന് പണിമുടക്കി. തൃപ്രങ്ങോട്ടൂര്‍ പഞ്ചായത്തിലെ 16-ാം വാര്‍ഡില്‍ വോട്ടീംഗ് യന്ത്രം പണിമുടക്കിയതിനെ തുടര്‍ന്ന് 10മണിവരെ തെരഞ്ഞെടുപ്പ് തുടങ്ങിയിരുന്നില്ല.
പെരിങ്ങോം പഞ്ചായത്തിലെ പതിനാറാം വാര്‍ഡ് വയക്കരയില്‍ ബ്ലോക്ക് പഞ്ചായത്തിലേക്കുള്ള വോട്ടിംഗ് മെഷീന് പണിമുടക്കി. 55 വോട്ടുകള്‍ രേഖപ്പെടുത്തിയതിന് ശേഷമാണ് മെഷീന് നിലച്ചത്. തുടര്‍ന്ന് പുതിയ മെഷീന് സ്ഥാപിച്ച് വോട്ടെടുപ്പ് തുടര്‍ന്നു. കൊളച്ചേരി അഞ്ചാം വാര്‍ഡില്‍ മെഷീന് തകരാറായതിനെ തുടര്‍ന്ന് രണ്ടുമണിക്കുറോളം വോട്ടിംഗ് തടസ്സപ്പെട്ടു. രാവിലെ 8.30ഓടെയാണ് മെഷീന് പണിമുടക്കിയത്.
വേങ്ങാട്പഞ്ചായത്തിലെ പത്താം വാര്‍ഡിലായ പാച്ചപ്പൊയ്കയിലെ അറുമുഖ വനിലാസം എല്‍പി സ്കൂളില്‍ വോട്ടിംഗ് മെഷീന് തകരാറിലായതിനെ തുടര്‍ന്ന് ഒരു മണിക്കൂറോളം വോട്ടെടുപ്പ് തടസ്സപ്പെട്ടു.
തില്ലങ്കേരി പഞ്ചായത്തിലെ പള്ള്യം ഗവ.യുപി സ്കൂളിലെ വോട്ടിംഗ് മെഷീന് വൈദ്യുതി മുടങ്ങിയതിനെ തുടര്‍ന്ന് നിലച്ചു. 15 മിനിറ്റിനുശേഷം വൈദ്യുതി വന്നതിനെ തുടര്‍ന്ന് പുനരാരംഭിച്ചു.
മുല്ലക്കൊടി എഎല്‍പി സ്കൂളിലെ ബൂത്തില്‍ വോട്ടിംഗ് യന്ത്രം രണ്ടു മണിക്കൂറോളം പണിമുടക്കി. പുതിയ വോട്ടിംഗ് യന്ത്രമെത്തിച്ച് ഒമ്പതു മണിയോടെ വോട്ടെടുപ്പ് ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: