പത്തനംതിട്ട: പത്തനംതിട്ട, ആലപ്പുഴ, കൊല്ലം ജില്ലകളിലെസി.ബി.എസ്.ഇ. സ്കൂളുകളിലെ വിദ്യാര്ത്ഥികള്പങ്കെടുക്കുന്ന സെന്‍ട്രല്‍ ട്രാവന്‍കൂര്‍ സഹോദയ സ്കൂള്‍ സാഹിത്യകലാമേള നാളെ മുതല്‍ 30 വരെ ആറന്മുള, റാന്നി എന്നിവിടങ്ങളില്‍ നടക്കുമെന്ന് സഹോദയ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. നാളെ വൈകീട്ട് നാലിന് ബാന്‍ഡ് ഡിസ്പ്ലേ റാന്നി സിറ്റഡല്‍ സ്കൂളിലും സാഹിത്യരചനാ മത്സരങ്ങള്‍ 28ന് ആറന്മുള സുദര്‍ശനം സെന്‍ട്രല്‍ സ്കൂളിലും നടക്കും.കലാമത്സരങ്ങള്‍ 29, 30 തിയ്യതികളില്‍ റാന്നി സെന്റ് മേരീസ് സ്കൂളിലാണ് നടക്കുന്നത്.
പത്തനംതിട്ട, ആലപ്പുഴ, കൊല്ലം ജില്ലകളിലെ 63 സി.ബി.എസ്.ഇ. സ്കൂളുകളില്‍ നിന്നായി 3400 ഓളം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും.
ആറന്മുള സുദര്‍ശനം സ്കൂളില്‍ നടക്കുന്ന സാഹിത്യരചനാ മത്സരങ്ങള്‍ 28നു രാവിലെ 8.30ന് ആറന്മുള എസ്.ഐ. അശ്വിന്ത് കാരാന്മയില് ഉദ്ഘാടനംചെയ്യും. സഹോദയ പ്രസിഡന്റ് ഡോ. സൈലസ് കെ.ഏബ്രഹാം അധ്യക്ഷത വഹിക്കും. റാന്നി സെന്റ് മേരീസ് സ്കൂളില്‍ നടക്കുന്ന കലാമത്സരങ്ങള്‍ 29നു രാവിലെ എട്ടിന് രാജു ഏബ്രഹാം എം.എല്‍.എ. ഉദ്ഘാടനംചെയ്യും. കലാമത്സരങ്ങള്ക്കുശേഷം 30നു വൈകീട്ട് നാലിനു നടക്കുന്ന സമാപനസമ്മേളനം വികാരിജനറല്‍ ആന്റണി ചെത്തിപ്പുഴ ഉദ്ഘാടനംചെയ്യും. സാഹിത്യകലാ മേള ജനറല്‍ കോഓര്‍ഡിനേറ്റര്‍ ഫാ. രഞ്ജിത്ത് ആലുങ്കല്‍, ജനറല്‍ കണ്‍വീനര്‍ കോശി പി.ചാക്കോ, സഹോദയ പ്രസിഡന്റ് ഡോ. സൈലസ് കെ.ഏബ്രഹാം, സെക്രട്ടറി സി.എം.ഹേമചന്ദ്രന്, ട്രഷറര്‍ ഡോ. വി.ബി.പ്രസാദ്, ജോയിന്റ് സെക്രട്ടറി ഡോ.അജിത്ത് വര്‍ഗീസ് ജോര്‍ജ്, പ്രോഗ്രാം കണ്‍വീനര്‍ അക്ഷയകുമാര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: