ഇരിട്ടി: അത്യാധുനിക രീതിയില്‍ നിര്‍മ്മിച്ച റിവോള്‍വറും ഇതില്‍ ഉപയോഗിക്കുന്ന ഏഴു തിരകളുമായി പിടികൂടിയ ആളെ ഇരിട്ടി പോലീസ് അറസ്റ്റ്ചെയ്തു. ആലപ്പുഴ അയ്യന്കുഴ വടക്കേ അറയാനിക്കാട്ട് ഹൗസില്‍ വി.യു.ചെല്ലപ്പന് (67) നെ യാണ് ഇരിട്ടി എസ്ഐ കെ.സുധീറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇയാളുടെ ബന്ധു കാക്കയങ്ങാട് ശിവജി നഗര്‍ റോഡിലുള്ള സുരേഷിന്റെ വാടക മുറിയില്‍ നിന്നുമാണ് പിച്ചളകൊണ്ട് ആധുനിക രീതിയില്‍ നിര്‍മ്മിച്ച തോക്കും തിരകളും പിടികൂടിയതെന്ന് പോലീസ് പറഞ്ഞു. ഈ മേഘലയില്‍ പോലീസ് വ്യാജ ചാരായത്തിനുവേണ്ടി നടത്തിയ തിരച്ചിലിനിടെയാണ് ഇവ പിടികൂടുന്നത്. ഇയാളും ബന്ധുവായ സുരേശും പാരമ്പര്യമായി കൊല്ലപ്പണി അറിയാവുന്നവരാണ്. ചെല്ലപ്പന് ഇടയ്ക്കിടെ ഇവിടെ വന്നുപോകുന്ന ആളാണെന്നും പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്.
കര്‍ണ്ണാടകത്തിലെ ഹുബ്ലിയില്‍ ഏറെക്കാലം കൃഷിപ്പണി ചെയ്തിരുന്ന ചെല്ലപ്പന് കുറച്ചുകാലമായി കുടകില്‍ ഇഞ്ചി കൃഷി നടത്തി വരികയാണ്. കുടകിലെ പൊന്നന്പേട്ട മാപ്പിളത്തോട് സ്വദേശി ആഹിറ യൂസഫിന്റെ സഹോദരന് മൊയ്തീന് എന്ന ആള് റിപ്പയര്‍ ചെയ്യാനായി ഏല്‍പ്പിച്ചതാണ് റിവോള്‍വര്‍ എന്നാണ് ചെല്ലപ്പന് പോലീസിനോട് പറഞ്ഞത്. പോലീസ് അന്വേഷണം കര്‍ണ്ണാടകത്തിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ടെന്നു അന്വേഷണ ഉദ്യോഗസ്ഥനായ ഇരിട്ടി സിഐ വി.വി.മനോജ് പറഞ്ഞു. അന്വേഷണത്തിനായി പോലീസ് സംഘം കര്‍ണ്ണാടകത്തിലേക്ക് പോയിട്ടുണ്ട്. മട്ടന്നൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: