ശ്രീകണ്ഠാപുരം: വീട്ടമ്മയുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് നഗ്നചിത്രമുണ്ടാക്കി ബ്ലാക് മെയില്‍ ചെയ്ത സംഭവത്തില്‍ മൂന്നുപേര്‍ പോലീസ് പിടിയാലായി. വിജില്‍ കുമാര്‍(27), ശരത്ത്(23), രാജീവ്(27) എന്നിവരാണ് പയ്യാവൂര്‍ പോലീസിന്റെ പിടിയിലായത്.
വാട്സ് അപ്പിലൂടെ വീട്ടമ്മയുമായി പരിചയപ്പെട്ട വിജില്‍ കുമാര്‍ ഇവരുടെ പ്രൊഫൈല്‍ ഫോട്ടോ മോര്‍ഫ് ചെയ്ത് നഗ്നചിത്രമുണ്ടാക്കുകയും ഇതു കാണിച്ച് വീട്ടമ്മയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയും ചെയ്യുകയായിരുന്നു. തുടര്‍ന്ന് സുഹൃത്തുക്കളായ ശരത്ത്, രാജീവ് എന്നിവരോട് സംഭവം പറയുകയും മൂവരും ചേര്‍ന്ന് യുവതിയെ പീഡിപ്പിക്കുകയും ചെയ്തു. വിജില്‍ കുമാറും ശരത്തും വീട്ടമ്മയില്‍ നിന്ന് പതിനായിരം രൂപ വീതം ഭീഷണിപ്പെടുത്തി തട്ടിയെടുത്തതായും പരാതിയുണ്ട്. വീട്ടമ്മയുടെ പരാതിയില്‍ അന്വേഷണം നടത്തിയ ശ്രീകണ്ഠാപുരം സിഐ കെ.എ.ലത്തീഫ്, എസ്.ഐ എം.ഇ.രാജഗോപാല്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: