ഇരിട്ടി: വിജയദശമി ആഘോഷത്തിന്റെ ഭാഗമായി ഇരിട്ടി മേഖലയിലെ പ്രധാന ക്ഷേത്രങ്ങളിലെല്ലാം വന്‍ തിരക്ക് അനുഭവപ്പെട്ടു. പയഞ്ചേരി കൈരാതി കിരാത ക്ഷേത്രം, കീഴൂര്‍ മഹാദേവക്ഷേത്രം, മഹാവിഷ്ണു ക്ഷേത്രം എന്നിവിടങ്ങളിലെല്ലാം കുരുന്നുകളെ എഴുത്തിനിരുത്താനും, വാഹനപൂജക്കും മറ്റുമായി നൂറുകണക്കിന് ഭക്തജനങ്ങള്‍ എത്തിച്ചേര്‍ന്നു.
കൈരാതി കിരാത ക്ഷേത്രത്തില്‍ പുലര്‍ച്ചെതന്നെ വിശേഷാല്‍ പൂജകള്‍ ആരംഭിച്ചു. സരസ്വതിപൂജക്ക് ശേഷം നടന്ന എഴുത്തിനിരുത്തില്‍ മുന്നൂറോളം കുരുന്നുകള്‍ ആദ്യാക്ഷരം കുറിച്ചു. പ്രൊഫ.കൂമുള്ളി ശിവരാമന്, ബാലന് മാസ്റ്റര്‍ ആറളം, വാസുമാസ്റ്റര്‍ ആറളം, എ.എന്‍.രാമചന്ദ്രന് മാസ്റ്റര്‍, കെ.എ.ദാമോദരന്‍ മാസ്റ്റര്‍, ലീല ടീച്ചര്‍ ആനപ്പന്തി, നാരായണി ടീച്ചര്‍, സരസ്വതി ടീച്ചര്‍ തുടങ്ങിയവര്‍ കുരുന്നുകള്‍ക്ക് ആദ്യാക്ഷരം കുറിച്ച് കൊടുത്തു.
കീഴൂര്‍ മഹാദേവക്ഷേത്രം, കീഴൂര്‍ മഹാവിഷ്ണു ക്ഷേത്രം, എന്നിവിടങ്ങളിലും ചടങ്ങുകള്‍ നടന്നു. മഹാദേവ ക്ഷേത്രത്തില്‍ കെ.ഇ.നാരായണന് മാസ്റ്ററും മഹാവിഷ്ണു ക്ഷേത്രത്തില്‍ പി.എന്‍.കരുണാകരന് മാസ്റ്ററും കുട്ടികളെ എഴുത്തിനിരുത്തി. മലയോരത്തെ വിവിധ മേഖലകളില്‍ നിന്നായി ധാരാളം വാഹനങ്ങളും വാഹന പൂജക്കായി എത്തിച്ചേര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: