കണ്ണൂര്‍: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളും ബന്ധപ്പെട്ടവരും വിവിധ മാധ്യമങ്ങളിലൂടെ നല്കുന്ന പരസ്യങ്ങള്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരത്തിന് വിധേയമായിരിക്കണമെന്ന് പെരുമാറ്റച്ചട്ട സംഹിതയില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രാദേശിക മാധ്യമങ്ങള്‍ പ്രവര്‍ത്തിച്ചു വരുന്ന സാഹചര്യത്തില്‍ പ്രാദേശികമായി ലഭിക്കുന്ന ഇത്തരം അപേക്ഷകളില്‍ അംഗീകാരം നല്‍കുന്നതിനുള്ള ചുമതല അതത് ജില്ലാ മീഡിയാ റിലേഷന്‍സ് സമിതികള്‍ക്കും ഉപഗ്രഹ ചാനലുകള്‍/റേഡിയോ ചാനലുകള്‍ വിവിധ എഡിഷനുകളില്‍ പ്രസിദ്ധീകരിക്കുന്ന അച്ചടിമാധ്യമങ്ങള്‍ എന്നിവക്കുള്ള പരസ്യത്തിന് അംഗീകാരം നല്കുന്ന ചുമതല സംസ്ഥാന മീഡിയാ റിലേഷന്‍സ് സമിതിക്കും നല്‍കിക്കൊണ്ട് തെരഞ്ഞെടുപ്പ് കമ്മീഷമ് ഉത്തരവിറക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: