തലശ്ശേരി: ധര്‍മ്മടം പഞ്ചായത്തിലെ അടിവയല്‍ വാര്‍ഡ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയും കോണ്‍ഗ്രസ് പ്രാദേശിക നേതാവുമായ പി.ടി.സനല്‍ കുമാറിനെ സിപിഎമ്മുകാര്‍ സംഘടിതമായി എത്തി അപായപ്പെടുത്താന്‍ ശ്രമിച്ചതായി ധര്‍മ്മടം പോലീസില്‍ പരാതി നല്കി. മുന്‍പ് സിപിഎമ്മുകാര്‍ ഇയാളെ അക്രമിക്കുകയും പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. ഈ കേസിലെ പ്രതികളെ കോടതി ശിക്ഷിക്കുകയും ചെയ്തിരുന്നു. നേരത്തെ രണ്ട് ബിജെപി പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട എന്‍.കെ.രവിയുടെ നേതൃത്വത്തിലെത്തിയ സംഘമാണ് സനല്‍കുമാറിനെ അപായപ്പെടുത്താന്‍ ശ്രമിച്ചതെന്നാണ് ധര്‍മ്മടം പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നത്. കൂടാതെ ഭീഷണികാരണം തെരഞ്ഞെടുപ്പ് പ്രചരണം നടത്താന്‍ കഴിയാത്ത അവസ്ഥയുണ്ടെന്ന് ഡിജിപി മുഖ്യമന്ത്രി, എസ്പി എന്നിവര്‍ക്ക് നല്കിയ പരാതിയില്‍ ആരോപിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: