കണ്ണൂര്‍: ബിജെപി പ്രവര്‍ത്തകനായ അത്താഴക്കുന്ന് പുല്ലൂപ്പിക്കടവ് കല്ലന് ഹൗസില്‍ അജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കണ്ണൂര്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി റിമാന്റ് ചെയ്തു. കൊറ്റാളി ശാദുലിപ്പള്ളിയിലെ വെള്ളുവക്കണ്ടി ഹാരിസിന്റെ മകന് വി.പി.നിയാസ് (19), ആറ്റടപ്പ മൊട്ടമ്മലിലെ ബാലകൃഷ്ണന്റെ മകന് നമിത്ത് (21), കൊറ്റാളിയിലെ മോഹനന്റെ മകന് പി.മുകേഷ് (28), കൊറ്റാളി അംബേദ്കര്‍ കോളനിയിലെ പി.റനീഷ് (27), എന്നിവരെയാണ് കോടതി റിമാന്റ് ചെയ്തത്. മുഴപ്പിലങ്ങാട് ബീച്ചിന് സമീപത്തുവെച്ചാണ് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ച് മണിയോടെയാണ് പുല്ലൂപ്പിക്കടവില്‍ വെച്ച് അജിത്തിനെ നാലംഗ കോണ്‍ഗ്രസ് ക്രിമിനല്‍ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. നമിത്തും മുകേഷും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണെന്ന് പോലീസ് പറഞ്ഞു. മുന്‍കൂട്ടി ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതാണ് കൊലപാതകമെന്നാണ് സൂചന. കോണ്‍ഗ്രസ് പ്രവര്‍ത്തകരായ നാലു പേരും നിരവധി തവണ അജിത്തിനെ അക്രമിക്കാന്‍ ശ്രമിച്ചതയാണ് സൂചന. ഇതിനായി ആയുധങ്ങള്‍ ശേഖരിക്കുകയും ചെയ്തിരുന്നു.
ഒന്നര മാസം മുന്‍പുണ്ടായ തര്‍ക്കമാണ് ആസൂത്രിതമായ കൊലപാതകത്തില്‍ കലാശിച്ചത്. നിരവധി തവണ പ്രതികള്‍ അജിത്തിനെ അപായപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. സംഭവ ദിവസം അജിത്തിനെയും സുഹൃത്ത് നിസാമുദ്ധീനെയും നിയാസ് മറ്റുള്ളവരെ ഫോണില്‍ വിളിച്ച് സ്ഥലത്തെത്താന്‍ ആവശ്യപ്പെടുകയായിരുന്നു. നിസാമുദ്ധീന്‍ മര്ദ്ധനമേറ്റയുടന് ഓടി രക്ഷപ്പെട്ടു. എന്നാല്‍ അജിത്തിനെ ഇരുമ്പ് പൈപ്പുകൊണ്ട് അടിച്ചിട്ട ശേഷമാണ് പ്രതികള്‍ അവിടെ നിന്ന് പോയത്. തലക്കാണ് അജിത്തിന് അടി കൊണ്ടത്. സംഭവ സ്ഥലത്തിനടുത്ത് ഹെഡ്ബോള്‍ കളിച്ച് കൊണ്ടിരിക്കുന്നവരാണ് അജിത്തിന്റെ നിവിളി കേട്ട് ഓടിയെത്തി ആശുപത്രിയിലെത്തിച്ചത്. തലക്കേറ്റ അടിയാണ് മരണ കാരണമെന്നാണ് സൂചന. അടിക്കാനുപയോഗിച്ച ഇരുമ്പ് പൈപ്പും നഞ്ചക്കും ഉള്‍പ്പടെയുള്ള ആയുധങ്ങള്‍ പോലീസ് കണ്ടെടുത്തു. ഡിവൈഎസ്പി മൊയ്തീന് കുഞ്ഞിയുടെ നേതൃത്വത്തില്‍ ടൗണ്‍ സിഐ ആസാദിനായിരുന്നു അന്വേഷണ ചുമതല. ഉദ്യോഗസ്ഥരായ മഹിജന്‍, രാജീവന്, യോഗേഷ്, അനീഷ്, സുഗേഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: