കോഴിക്കോട്: നഗരപാതാ വികസന പദ്ധതിയില്‍ അവഗണിക്കപ്പെട്ടതും നഗരത്തിലെ പ്രധാന പ്രശ്നവുമായ മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡ് വികസനം മുഖ്യ ചര്‍ച്ചാ വിഷയമാക്കാന്‍ റോഡ് ആക്ഷന്‍ കമ്മറ്റി തീരുമാനിച്ചു. ഈ റോഡിന്റെ ഇരുവശങ്ങളിലുമുള്ള 12 വാര്‍ഡുകളില്‍ മത്സരിക്കുന്ന പ്രധാന മുന്നണി സ്ഥാനാര്‍ത്ഥികളെ പൊതുവേദിയില്‍ അണി നിരത്തി കമ്മറ്റി തയ്യാറാക്കുന്ന ചോദ്യാവലിക്കുള്ള മറുപടിയില്‍ അവരുടെ നിലപാട് ജനസമഷം വെളിപ്പെടുത്തുകയാണ് ലക്ഷ്യമിടുന്നത്. ആറ് വീതം വാര്‍ഡുകളെ ചേര്‍ത്ത് രണ്ട് മുഖാമുഖമാണ് നടത്തുക. മലാപ്പറമ്പ്, പൂളക്കടവ്, പറോപ്പടി, സിവില്‍ സ്റ്റേഷന്, ചേവരമ്പലം, വെള്ളിമാട്കുന്ന് എന്നീ വാര്‍ഡുകളിലെ സ്ഥാനാര്‍ത്ഥികളുടെ അഭിമുഖം ഒക്ടോബര്‍ 23ന് വൈകു.
5.30ന് മലാപ്പറമ്പ് ഹൗസിംഗ് കോളനിയില്‍ നടക്കും. വലിയങ്ങാടി, മൂന്നാലിങ്ങല്‍, തിരുത്തിയാട്, എരഞ്ഞിപ്പാലം, നടക്കാവ്, കാരപ്പറമ്പ് വാര്‍ഡുകളിലെ അഭിമുഖം 26ന് വൈകു. 5.30ന് കിഴക്കെ നടക്കാവില്‍ നടക്കും. മുന്‍ മന്ത്രി അഡ്വ. പി. ശങ്കരന്, സി. അബു, എം. ഭാസ്ക്കരന്‍, ടി.പി. ദാസന്, അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള, പി. രഘുനാഥ് എന്നിവരെയും പങ്കെടുപ്പിക്കാന്‍ തീരുമാനിച്ചു. യോഗത്തില്‍ പ്രസിഡന്റ് അഡ്വ. മാത്യു കട്ടിക്കാന, ജനറല്‍ സെക്രട്ടറി എം.പി. വാസുദേവന്‍, അഡ്വ. സി.ജെ. റോബിന്, കെ.വി. സുനില്‍കുമാര്‍, കെ.പി. സലീം ബാബു, പ്രദീപ് മാമ്പറ്റ, എ.കെ. ശ്രീജന്, പി. സദാനന്ദന്, സിറാജ് വെള്ളിമാടുകുന്ന്, ആര്.ജി. രമേശ്, പി.എം. കോയ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: