ആലുവ: തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മുമ്പെ തയ്യാറായി ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെ ബിജെപി വളരെയേറെ മുമ്പിലാണ്. നഗരത്തിലെ 15 വാര്‍ഡുകളില്‍ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നു. 2-ാം വാര്‍ഡില്‍ ആലുവയിലെ സിറ്റിങ്ങ് കൗണ്‍സിലര്‍ ബിജെപി ടിക്കറ്റില്‍ മത്സരിക്കുന്നു. 3-ാം വാര്‍ഡില്‍ ആകാശവാണി അവതാരകയായും അധ്യാപികയായും സേവനമനുഷ്ഠിച്ച അനിതാഷൈന് 4-ാം വാര്‍ഡില്‍ പ്രശസ്ത അധ്യാപികയായിരുന്ന ഇന്ദിരക്കുഞ്ഞമ്മ, 5-ാം വാര്‍ഡില്‍ തൊഴിലാളി നേതാവായ എം.ജി.രമേശന് (ബാബു) 6-ല്‍ റെസിഡന്റ് അസോസിയേഷന് പ്രസിഡന്റായിരുന്ന എസ്പി രാജീവ്, 7ല്‍ നിയമ വിദ്യാര്‍ത്ഥി അനില്‍കുമാര്‍ (കിഷോര്‍) 8ല്‍ പ്രദീഷ്, 9 കൃഷ്ണപ്രിയ, 10 ഉണ്ണിക്കണ്ണന് നായര്‍, 11 പ്രീത.പി.എസ്, 18 രൂപ ആര്.പൈ, 21 ബിജെപി ടൗണ്‍ പ്രസിഡന്റ് എ.സി.സന്തോഷ്കുമാര്‍, 2 മനോജ് കമ്മത്ത്, 24 പല്ലേരി മോഹനന്, 3 ബീമമോള് ഇരുമുന്നണികളും നടത്തുന്ന അഴിമതി ഭരണത്തിനെതിരെ വികസന മുദ്രാവാക്യമുയര്‍ത്തി ഭൂരിപക്ഷം സീറ്റുകളിലും വിജയ പ്രതീക്ഷയുമായാണ് ബിജെപി രംഗത്തുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: