ആലപ്പുഴ: ജില്ലയില്‍ സൂക്ഷ്മപരിശോധനയില്‍ നിരവധി സ്ഥാനാര്‍ത്ഥികളുടെ പത്രികകള്‍ തള്ളി. ചിലരുടെ പത്രികകള്‍ ഇടതും വലതും മുന്നണികള്‍ ഒത്തുകളിച്ച് അംഗീകരിപ്പിച്ചത് വിവാദമായി. ചില സ്ഥലങ്ങളില്‍ വരണാധികാരികള്‍ ഇത്തരക്കാര്‍ക്ക് ഒത്താശ ചെയ്തതായും ആക്ഷേപമുണ്ട്. അമ്പലപ്പഴ വടക്ക് പഞ്ചായത്തിലെ മുന്‍ വൈസ് പ്രസിഡന്റ് അടക്കമുള്ള രണ്ടു സ്ഥാനാര്‍ത്ഥികളുടെയും പത്രിക തള്ളി.
കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച് ജയിച്ച മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റസിയ ബീവി, അമ്പലപ്പുഴ തെക്കുപഞ്ചായത്ത് ഒന്‍പതാം വാര്‍ഡി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സുധീര്‍, ഇദ്ദേഹത്തിന്റെ ഡമ്മി രാജീവ് എന്നിവരുടെ പത്രികകളാണ് സൂക്ഷ്മപരിശോധനയില്‍ തള്ളിയത്.
മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്തില്‍ 22-ാം വാര്‍ഡിലെ കോണ്‍ഗ്രസ് സ്ഥാ നാര്‍ത്ഥി ഐഡയുടെയും ഡമ്മി സ്ഥാനാ ര്‍ത്ഥി ജാന്‍സിയുടെയും പത്രിക തള്ളി. ഇരുവരെയും ഒരാള്‍ തന്നെ നാമനിര്‍ദ്ദേശം ചെയ്തത് ചട്ടവിരുദ്ധമാണെന്ന് ബിജെപി സ്ഥാനാര്‍ത്ഥി ബിന്ദു ചൂണ്ടിക്കാട്ടിയതിനെത്തുടര്‍ന്നാണ് നടപടി. ഇടതു വലതു മുന്നണികള്‍ പ്രശ്നം ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ചെങ്കിലും ബിജെപി സ്ഥാനാര്‍ത്ഥി പരാതി നല്‍കുകയും പ്രവര്‍ത്തകര്‍ സംഘടിച്ചെത്തുകയും ചെയ്ത സാഹചര്യത്തിലാണ് പത്രിക തള്ളിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: