ഇരിട്ടി: സ്കൂള്‍ വിദ്യാര്‍ഥികളില്‍ കേരളത്തിന്റെ ക്ലാസ്സിക് കലകളെ പരിചയപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റിക്ക്മാക്കെ എന്ന സന്നദ്ധ സംഘടനയുടെ ആഭിമുഖ്യത്തില്‍ നടത്തിയ കഥകളി ഇരിട്ടി ഹൈസ്കൂള്‍ വിദ്യാര്‍ഥികളില്‍ കൗതുകമുയര്‍ത്തി. കഥകളി അവതരണത്തിന് മുന്നേ കലാമണ്ഡലം പ്രദീപ് കുട്ടികള്‍ക്ക് സോദാഹരണ സഹിതം കഥകളിയെ പരിചയപ്പെടുത്തി. കഥകളി മുദ്രകള്‍, നവരസങ്ങള്‍ എന്നിവ അദ്ദേഹം വിദ്യാര്‍ഥികളുടെ മുന്നില്‍ അവതരിപ്പിച്ചു. സ്കൂള്‍ സ്റ്റേജില്‍ അവതരിപ്പിച്ച നളചരിതം കഥയില്‍ ദമയന്തിയായി വെള്ളിനേഴി ഹരിദാസും, സഖിയായി ആരോമലും, ഹംസമായി കലാമണ്ഡലം നീരജും വേഷമിട്ടു. പാട്ടുമായി കലാമണ്ഡലം അനന്ത നാരായണനും, ചെണ്ടയുമായി കലാമണ്ഡലം ദേവരാജനും, മദ്ദളം വായിച്ച് കലാമണ്ഡലം അനീഷും അരങ്ങുണര്‍ത്തി.
സ്കൂള്‍ മാനേജര്‍ കെ. കുഞ്ഞിമാധവന്‍ പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. പിടിഎ പ്രസിഡന്റ് രാംദാസ് എടക്കാനം അധ്യക്ഷത വഹിച്ചു. ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പാള്‍ കെ.സുരേശന്, പ്രധാനാദ്ധ്യാപിക എന്‍.പ്രീത, എന്നിവര്‍ പ്രസംഗിച്ചു. സ്റ്റിക് മാക്കെ കോ. ഓഡിനേറ്റര്‍ കെ.രമേഷ് ബാബു പദ്ധതിയെപറ്റി വിശദീകരിച്ചു. എം.ബാബു മാസ്റ്റര്‍ സ്വാഗതവും കെ.ശശീന്ദ്രന് മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: