തലശ്ശേരി: സിപിഎം കേന്ദ്രമായ കുട്ടിമാക്കൂലില്‍ പുല്ലമ്പില്‍ തറവാടിനടുത്ത് ഡിവൈഎഫ്ഐ കെട്ടിയ ഏറുമാടത്തില്‍ നിന്ന് ബോംബുകളും വാളുകളും ബോംബ് നിര്‍മാണത്തിനായി സൂക്ഷിച്ച വെടിമരുന്നും കണ്ടെത്തിയ സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് ബിജെപി തലശ്ശേരി മണ്ഡലം കമ്മറ്റിയോഗം ആവശ്യപ്പെട്ടു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ബിജെപി പ്രവര്ത്തകന് 65കാരനായ കെ.വി.സുരേന്ദ്രനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ സ്ഥിരം താവളമാണിത്. ജ്ഞാനോദയയോഗം തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ക്ഷേത്ര ഓഫീസിന് നേരെ അക്രമം നടത്തിയത് ഇവിടെ നിന്നും ടെമ്പോ ട്രാവലിലെത്തിയ സംഘമാണെന്നും ഈ പ്രദേശത്ത് തന്നെ താമസിക്കുന്ന ജ്ഞാനോദയയോഗം ഡയരക്ടറുടെ അറിവ് ഈ അക്രമസംഭവത്തിലുണ്ടായിരുന്നുവെന്ന ആരോപണം ആസമയത്ത് ഉയര്‍ന്നിരുന്നുവെന്നും യോഗത്തില്‍ നേതാക്കള്‍ പറഞ്ഞു. ബോംബും ആയുധങ്ങളും പിടിച്ചെടുത്ത സ്ഥലത്തിനടുത്ത് താമസിക്കുന്ന തലശ്ശേരി ടൗണ്‍ ലോക്കല്‍ സെക്രട്ടറിയുടെ പങ്കിനെക്കുറിച്ചും അന്വേഷണം നടത്തണമെന്ന് യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ മണ്ഡലം പ്രസിഡണ്ട് എന്‍.ഹരിദാസ് അധ്യക്ഷത വഹിച്ചു. കെ.എന്‍.മോഹനന്, എം.പി.സുമേഷ്, അജേഷ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: