കണ്ണൂര്‍: 22 വര്‍ഷം പിന്നിട്ട സര്‍ക്കസ് കലാകാരനെ സര്‍ക്കസ് കൂടാരത്തില്‍ ആദരിച്ചു. കണ്ണൂര്‍ പോലീസ് മൈതാനിയില്‍ നടന്നു വരുന്ന ഗ്രേറ്റ് ബോംബെ സര്‍ക്കസിലെ 22 വര്‍ഷം പൂര്‍ത്തിയാക്കിയ 3 അടി 3 ഇഞ്ച് പൊക്കമുളള മഹാരാഷ്ട്രയിലെ ഷോളാപ്പൂര്‍ സ്വദേശിയായ ഹരി കുബേര്‍ ജാവലേ എന്ന സര്‍ക്കസ് കലാകാരന്റെ 22 വര്‍ഷത്തെ സര്‍ക്കസ് ജീവിതത്തിന്റെ വാര്‍ഷികമാണ് ഇന്നലെ കൂടാരത്തിനകത്ത് സഹപ്രവര്‍ത്തകര്‍ക്കും സര്‍ക്കസ് ഉടമകള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും ഒപ്പം ആഘോഷിച്ചത്. സാമാന്യം പൊക്കമുളള സഹോദരന്മാരും മാതാപിതാക്കളുമടങ്ങുന്ന, കാര്‍ഷിക വ്യത്തി ഉപജീവനമായി കൊണ്ടുനടന്ന കുടുംബത്തില്‍ നിന്നും സര്ക്കസിനോടുളള അഭിനിവേശവും ലോകം കാണാനുളള ആഗ്രഹവും കാരണം പത്താംതരത്തിലെ പഠനത്തിനു ശേഷം ഗ്രേറ്റ് ബോംബേ സര്‍ക്കസ് കൂടാരത്തിലെത്തിയ ഹരി കുബേര്‍ ജാവലേ ഇതിനകം രാജ്യത്തിനകത്തും പുറത്തുമായി ആയിരത്തിലധികം വേദികളില്‍ സ്വതസിദ്ധമായ തന്റെ കലാപരത പ്രദര്‍ശിപ്പിച്ചു കഴിഞ്ഞു. റോസാപൂരില് സര്‍ക്കസ് നടന്ന സമയത്ത് തന്റെ ആഗ്രഹം ഗ്രേറ്റ് ബോംബേ സര്‍ക്കസിന്റെ പാര്‍ട്ണര്‍മാരായ കെ.എം.ദിലീപ്നാഥ്, കെ.എം.സഞ്ജീവ് എന്നിവരെ അറിയിക്കുകയും സര്‍ക്കസില്‍ ചേരുകയുമായിരുന്നു. കഴിഞ്ഞ 22വര്‍ഷക്കാലമായി മികച്ച വരുമാനമൊന്നും ലഭിക്കുന്നില്ലെങ്കിലും സര്‍ക്കസെന്ന കലയോടുളള സ്നേഹം കാരണം ഗ്രേറ്റ് ബോംബേ സര്‍ക്കസിലെ കലാകരനായി ജീവിച്ചു വരികയാണ്. ആദ്യം ഫ്ളൈയിംഗ് ആക്രേബാറ്റ് അഭ്യസിച്ചിരുന്ന ജാവലേ പിന്നീട് ക്ലൗണ്‍ സ്കിപ്പിങ് അവതരിപ്പിച്ചു. ഛത്രപതി ശിവാജി മഹാരാജിന്റെ പിന്‍ഗാമിയാണ് താനെന്ന് അഭിമാനത്തോടെ പറഞ്ഞ ജാവലേ തന്റെ എല്ലാ നേട്ടങ്ങള്‍ക്കും പിന്നില്‍ സര്‍ക്കസ് കൂടാരമാണെന്നും പറഞ്ഞു.
സര്‍ക്കസില്‍ തന്നെപ്പോലുളള ചെറിയ മനുഷ്യരോട് കാട്ടുന്ന സമൂഹം പലപ്പോഴും അവഞ്ജയോടെ കാണുന്ന തേെപ്പാലെയുളള കുറിയ മനുഷ്യര്‍ക്ക് ലോകം കാണാനും മഹത് വ്യക്തികളോടൊപ്പം അല്പ സമയമെങ്കിലും കഴിയാനും സാധിച്ചത് സര്ക്കസിലെത്തിപ്പെട്ടതു കൊണ്ടാണെന്നും 43 കാരനായ ഇദ്ദേഹം ചൂണ്ടിക്കാട്ടി. ഏഴാമറിവ്, വൈരം മറാഠി, തമിഴ് സിനിമകളില്‍ അഭിനയിച്ചിട്ടുളള ഇദ്ദേഹം കൊല്ലത്ത് സര്‍ക്കസ് നടന്ന വേളയില്‍ ഇന്ദ്രന്‍സ്, ഹരിശ്രീ അശോകന് എന്നിവരോടൊപ്പം മലയാള സിനിമയിലും അഭിനയിക്കുകയുണ്ടായി. പപ്പുധാക്കര്, മഹേഷ് റാവു വിക്കി, തുളസി, ബ്രജ് കിഷോര്‍ പ്രസാദ്, മുസ്തഫ എന്നിവര്‍ ഗ്രേറ്റ് ബോംബെ സര്‍ക്കസിലെ ഇയാളുടെ സഹപ്രവര്‍ത്തകരാണ്. നാലാം ക്ലാസ് പഠനത്തിനു ശേഷമുളള തന്റെ കാലഘട്ടം ആത്മകഥാ രൂപത്തില്‍ പ്രസിദ്ധീകരിക്കാനുളള തയ്യാറെടുപ്പിലാണ് ജാവലേ. കഴിഞ്ഞ മാസം കണ്ണൂരില്‍ ആരംഭിച്ച സര്‍ക്കസ് നവംബര്‍ 2 ന് സമാപിക്കും. മാനേജര്‍ കെ.വി.രമേഷ്, മീഡിയ കോഡിനേറ്റര്‍ ശ്രീഹരിനായര്‍ എന്നിവരും കലാകാരന് ഹരി കുബേര്‍ ജാവലേയും ആദരണ പരിപാടിയില്‍ സംസാരിച്ചു. കേക്ക് മുറിച്ച് ആദരണ ചടങ്ങ് ഉദ്ഘാടനം ചെയ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: