Monday, July 14, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ബ്രഹ്മാവിന്റെ തപസ്സ്

Janmabhumi Online by Janmabhumi Online
Oct 7, 2015, 08:19 pm IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

രാവണന്‍ കുംഭകര്‍ണന്റെ മരണം മൂലം സംജാതമായ ദുഃഖത്തില്‍ നിന്നും സ്വല്പം മോചിതനായപ്പോള്‍ യുദ്ധത്തിന്റെ അടുത്ത പടി എന്തായിരിക്കണമെന്ന് ചിന്തിക്കാന്‍ തുടങ്ങി. ആ സമയത്ത് യുദ്ധത്തിന്നുള്ള തയ്യാറെടുപ്പോടെ ത്രിശിരസ്സ് ദേവാന്തകന്‍, നരാന്തകന്‍, അതികായന്‍, മഹോദരന്‍, മഹാപാര്‍ശ്വന്‍, മരതന്‍, ഉന്മത്തന്‍ എന്നീ വീര രാക്ഷസ യോദ്ധാക്കളോടൊപ്പം രാവണസന്നിധിയില്‍ എത്തിച്ചേര്‍ന്നു. രാവണനെ അഭിവാദ്യം ചെയ്തശേഷം അവര്‍ യുദ്ധത്തിനുള്ള അനുമതി യാചിച്ചു. രാവണന്‍ അനുമതി നല്‍കുക മാത്രമല്ല കണക്കറ്റ സേനകളേയും അവരോടൊപ്പം പറഞ്ഞുവിട്ടു. അവര്‍ യുദ്ധക്കളത്തിലേക്ക് തിരിച്ചു.

ഒരു വലിയ രാക്ഷസപ്പടയുടെ വരവുകണ്ടതോടെ വാനരസേന തീവ്രമായ ആക്രമണം അഴിച്ചുവിട്ടു. വളരെയധികം രാക്ഷസരെ അവര്‍ പെട്ടെന്ന് തന്നെ കൊന്നൊടുക്കി. മികച്ച അസ്ത്രശസ്ത്രങ്ങളുപയോഗിച്ച് രാക്ഷസരേയും വാനരവീരന്മാരേയും കൊല്ലാന്‍ തുടങ്ങി. ആന, കുതിര മുതലായ മൃഗങ്ങളുടേയും വാനരരാക്ഷസന്മാരുടേയും ചോര വീണ് കുതിര്‍ന്ന പടക്കളവും കബന്ധങ്ങളും കണ്ട് കോപിഷ്ഠനായ നരാന്തകന്‍ കുതിരപ്പുറത്തുകയറി കുന്തവും ധരിച്ചുകൊണ്ട് യമനെപ്പോലെ അടുക്കുന്നതുകണ്ടപ്പോള്‍ അംഗദന്‍ അവനെ മുഷ്ടി പ്രഹരംകൊണ്ട് വകവരുത്തി. പരിഘവുമായി വന്ന ദേവാന്തകനേയും ആനപ്പുറത്തു വന്ന മഹോദരനേയും രഥത്തില്‍ വന്ന ത്രിശിരസ്സിനേയും അംഗദന്‍ നേരിട്ടു. മൂന്നുപേരേയും അംഗദന്‍ ഒറ്റക്കു നേരിടുന്നതു കണ്ടപ്പോള്‍ ഹനുമാനും നീലനും ഓടിപ്പിടഞ്ഞ് അംഗദസമീപത്തെത്തി അവരെ നേരിട്ടു. ദേവാന്തകനേയും ത്രിശിരസ്സിനേയും മാരുതി വധിച്ചു. മഹോദരനെ നീലനും മഹാപാര്‍ശ്വനെ ഋഷഭനും കൊന്നു. അതുപോലെത്തന്നെ മത്തനും ഉന്മത്തനും യുദ്ധത്തില്‍ വധിക്കപ്പെട്ടു.

ആ സമയത്ത് അനേകം കുതിരകളെ പൂട്ടിയ തേരില്‍ ആര്‍ഭാടത്തോടും ഉദ്ധതനായും അതികായന്‍ വന്നുചേര്‍ന്നതു കണ്ടപ്പോള്‍ വാനരസൈന്യം ഓടാന്‍ തുടങ്ങി. അതികായന്‍ സൈന്യങ്ങളെ ഒഴിഞ്ഞ ഒരു ഭാഗത്ത് മാറ്റിനിര്‍ത്തി. അനന്തരം വിശ്വസ്തനായ തന്റെ ഒരു ദൂതനെ രാമസന്നിധിയിലേക്കയച്ചു. താന്‍ രാവണന്റെ ഇളയ പുത്രനാണെന്നും ആത്മാഭിമാനം സംരക്ഷിക്കുന്നതിന്നായി യുദ്ധത്തിനെത്തിയതാണെന്നും തനിക്ക് ലക്ഷ്മണനോട് മാത്രമായാണ് യുദ്ധം ചെയ്യേണ്ടതെന്നുമുള്ള ഒരു സന്ദേശവും ദൂതന്‍വശം പറഞ്ഞുവിട്ടു. ശ്രീരാമന്‍ സന്ദേശത്തിലെ സാരാംശമറിഞ്ഞ് കൂടുതല്‍ വിശദീകരണത്തിനായി വിഭീഷണനോട് വിവരം ആരാഞ്ഞു. വിഭീഷണന്‍ അതികായനെക്കുറിച്ച് നാരദനില്‍നിന്നും താന്‍ കേട്ടറിഞ്ഞ കഥ രാമനോട് വിശദീകരിച്ചു.

പണ്ടൊരു പ്രളയകാലത്ത് ബ്രഹ്മാവ് നിദ്രയിലാണ്ട സമയത്ത് അദ്ദേഹത്തിന്റെ മനസ്സില്‍ ഒരു ചെറിയ അഹങ്കാരം മുളയെടുത്തു. താന്‍ ഉണര്‍ന്നിരിക്കാത്തിടത്തോളം കാലം ലോകം ശൂന്യം. പിന്നെ വിഷ്ണുവിന്റെ രക്ഷക്കും ശിവന്റെ സംഹാരത്തിനും സ്ഥാനമില്ല. എല്ലാംതന്നെ ആശ്രയിച്ചാണ് നടക്കുന്നത്. അവര്‍ ഇരുവരും പേരിനുമാത്രം ഈ ചിന്തയോടെ അദ്ദേഹം നിദ്രക്കധീനനായി.

ദിവ്യജ്ഞാനമൂര്‍ത്തിയായ മഹാവിഷ്ണു ബ്രഹ്മാവിന്റെ ഈ ചിന്തയെപ്പറ്റി മനസ്സിലാക്കുകയും ആ അഹങ്കാരത്തിന് ഒരു അറുതി വരുത്തണമെന്ന ചിന്തയോടെ തന്റെ രണ്ടു കര്‍ണ്ണങ്ങളില്‍ നിന്നും കര്‍ണ്ണമലമെടുത്ത് അവ വെവ്വേറെയായിത്തന്നെ ജലത്തില്‍ നിക്ഷേപിക്കുകയും ചെയ്തു. തേന്‍പോലെ (മധു) ഇരുന്ന ഒരു കര്‍ണ്ണത്തിലെ മലത്തില്‍നിന്നും മധു എന്നും കീടം (കൃമി) പോലെ ഇരുന്ന കര്‍ണമലത്തില്‍നിന്നും കൈടഭന്‍ എന്നു പേരുള്ള രണ്ടസുരന്മാര്‍ ജന്മമെടുത്തു. തങ്ങളുടെ ബലത്തിലും മദത്തിലും ഉന്മത്തരായ അവര്‍ തങ്ങള്‍ക്കെതിരിടാന്‍ ആരുമില്ലെന്നു കണ്ട് സമുദ്രത്തില്‍ തന്നെ തുള്ളിച്ചാടി തിമര്‍ത്തും പരസ്പരം മല്ലടിച്ചും സഞ്ചരിച്ചുകൊണ്ടിരുന്നു.

അങ്ങിനെ അവര്‍ ആര്‍ത്തുതിമര്‍ത്തു നടക്കുന്നതിന്നിടയില്‍ ”ഹ്രീം” എന്ന ഒരു ശബ്ദം എവിടേനിന്നോ മുഴങ്ങുന്നത് അവര്‍ കേള്‍ക്കാനിടയായി. അവര്‍ ആ ദിവ്യധ്വനിയെ ആവര്‍ത്തിച്ചാവര്‍ത്തിച്ചു ജപിച്ചു. ഹ്രീങ്കാരരൂപിണിയായ പരാശക്തി അവരുടെ മുന്നില്‍ പ്രത്യക്ഷയായി. ആ ദേവതയില്‍നിന്നും സകലായുധ സംപ്രാപ്തിയും സര്‍വത്ര വിജയപ്രാപ്തിയും, സ്വച്ഛന്ദ മൃതിയും ഇഷ്ടവരങ്ങളായി അവര്‍ സമ്പാദിച്ചു. വരപ്രാപ്തിക്കുശേഷവും അവര്‍ ജലം ഇളക്കിമറിച്ചുകൊണ്ടും തമ്മില്‍ തമ്മില്‍ മല്ലടിച്ചും അങ്ങുമിങ്ങും ഓടിച്ചാടി കാലം കഴിച്ചുകൊണ്ടിരുന്നു.

അങ്ങനെ നടക്കുന്നതിനിടയില്‍ജലപ്പരപ്പിനു മുകളില്‍ ഒരു താമരപ്പൂവ് കൂമ്പിനില്‍ക്കുന്നത് അവര്‍ കണ്ടു. രണ്ടുപേരുംകൂടി കൂമ്പിനില്‍ക്കുന്ന ആ താമരപ്പൂവിന്റെ ഇതളുകള്‍ ഓരോന്നോരോന്നായി അടര്‍ത്തിക്കൊണ്ട് അതിനുള്ളിലേക്ക് നോക്കി. അപ്പോഴാണ് അവര്‍ ആ വിചിത്രമായ കാഴ്ച കണ്ടത്. ബ്രഹ്മാവ് അതിനകത്ത് സുഖനിദ്ര ചെയ്യുന്നു. അവര്‍ രണ്ടുപേരും കൂടി ബ്രഹ്മാവിനെ പൊക്കിയെടുത്ത് പ്രളയജലത്തില്‍ മുക്കിപ്പിടിച്ചു. ശ്വാസംമുട്ടി ഞെട്ടിയുണര്‍ന്ന ബ്രഹ്മാവ് കണ്ടത് രണ്ട് അസുരന്മാരെയാണ്. അവര്‍ ബ്രഹ്മാവിനെ യുദ്ധത്തിനായി ക്ഷണിച്ചു. ഭയചകിതനായ ബ്രഹ്മാവ് അവിടെനിന്നും ഓട്ടം തുടങ്ങി. അസുരന്മാര്‍ അദ്ദേഹത്തെ പിന്‍തുടര്‍ന്നു. ഗത്യന്തരമില്ലാതെ ബ്രഹ്മാവ് വടപത്രത്തില്‍ ബാലാവസ്ഥയില്‍ നിദ്ര ചെയ്യുന്ന വിഷ്ണുവിന്റെ സമീപത്തെത്തി അദ്ദേഹത്തെ ഉണര്‍ത്താന്‍ ശ്രമിച്ചെങ്കിലും വിഷ്ണു ഉണര്‍ന്നില്ല. ബ്രഹ്മാവ് നിദ്രാദേവിയെ സ്തുതിക്കാന്‍ തുടങ്ങി.

വിശ്വേശ്വരിം ജഗദ്ധാത്രീം സ്ഥിതിസംഹാര കാരിണിം

നിദ്രാം ഭഗവതീം വിഷ്‌ണോ: അതുലാം തേജസഃ പ്രഭുഃ

ത്വം സാഹാ ത്വം സ്വധാ ത്വംഹി

വഷട്കാരഃ സ്വരാത്മിക

സുധാ ത്വമക്ഷരേ നിത്യേ

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ബിഗ് ബോസിൽ പ്രണയപരാജയത്തെ തുടർന്ന് നടി ജീവനൊടുക്കാൻ ശ്രമിച്ചു, ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

India

ബീഹാറിലെ വോട്ടര്‍പട്ടികയില്‍ നേപ്പാളികളും ബംഗ്ലാദേശികളുമെന്ന് ഇലക്ഷന്‍ കമ്മീഷന് റിപ്പോര്‍ട്ട്; ആരോപണം വ്യാജമെന്ന് തേജസ്വി യാദവ്

India

വരുണ്‍ മോഹനെ ഗൂഗിളില്‍ നിന്നും 20605 കോടി രൂപ നേടിയ ബിസിനസുകാരനാക്കിയതിന് പിന്നില്‍ വിദ്യാഭ്യാസം, ദീര്‍ഘവീക്ഷണം, ടെക്നോളജി കോമ്പോ

India

ഇന്ത്യയിലെ 87ാം ഗ്രാന്‍റ് മാസ്റ്ററായി തമിഴ്നാട്ടില്‍ നിന്നും മറ്റൊരു പ്രതിഭകൂടി-ഹരികൃഷ്ണന്‍

സാധാരണഭക്തര്‍ക്കൊപ്പം അലിഞ്ഞുചേര്‍ന്ന്  അദാനിയും ഭാര്യ പ്രീതി അദാനിയും മകന്‍ കരണ്‍ അദാനിയും സാധാരണഭക്തര്‍ക്കൊപ്പം അലിഞ്ഞുചേര്‍ന്ന് പങ്കെടുത്തപുരി ജഗന്നാഥക്ഷേത്രത്തിലെ ഉത്സവച്ചടങ്ങില്‍(വലത്ത്)
India

ജഗന്നാഥയാത്രയില്‍ രഥം അദാനിക്ക് വേണ്ടി നിര്‍ത്തിയെന്ന് രാഹുല്‍ ഗാന്ധി; ഭാര്യയ്‌ക്കൊപ്പം ഭക്തര്‍ക്കുള്ള പ്രസാദം പാകം ചെയ്ത അദാനിയെ അപമാനിച്ച് രാഹുല്‍

പുതിയ വാര്‍ത്തകള്‍

സർക്കാർ ഭൂമിയിൽ അനധികൃതമായി വീട് വച്ച് താമസിച്ചത് 1,400 ഓളം ബംഗാളി മുസ്ലീങ്ങൾ : വീടുകൾ പൊളിച്ചു നീക്കി അസം സർക്കാർ

ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ തലപ്പത്തേക്ക് തേജസ്സാര്‍ന്ന മലയാളിയുവതി പ്രിയാനായര്‍; ഈ പദവി കയ്യാളുന്ന ആദ്യ വനിത

മുസ്ലീം രാജ്യങ്ങളിൽ നിന്ന് ലഭിച്ചത് 500 കോടി ; ലൗ ജിഹാദിനായി ആയിരത്തിലധികം മുസ്‌ലിം യുവാക്കൾക്കു ചങ്കൂർ ബാബ പണം നൽകി

ഗുരുപൂജ അനുവദിക്കില്ല ; സനാതന ധർമം നടപ്പാക്കാനുള്ള ആർ എസ് എസിന്റെ ശ്രമം ചെറുത്ത് തോൽപ്പിക്കുമെന്ന് എം വി ​ഗോവിന്ദൻ

46 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ പെരുമ്പാവൂരിൽ അറസ്റ്റിൽ

കാലടിയിൽ ഇരുചക്ര വാഹന മോഷ്ടാവ് അറസ്റ്റിൽ

ഇമ്രാൻ ഖാൻ ഉടൻ മോചിതനാകുമോ ? ഷഹബാസ് സർക്കാരിനെ മുട്ടുകുത്തിക്കാൻ പിടിഐയുടെ പുതിയ തന്ത്രം ; പാകിസ്ഥാനിൽ രാഷ്‌ട്രീയ പ്രക്ഷോഭം രൂക്ഷമാകുന്നു

കൃത്രിമക്കാലുകളുമായി സദാനന്ദന്‍ മാസ്റ്റര്‍ (ഇടത്ത്)

രണ്ടു കാലുകളും വെട്ടിക്കളയുന്ന സിപിഎം ക്രൂരത…കെടുത്താനായില്ല സദാനന്ദന്‍ മാസ്റ്ററുടെ ധിഷണയും തേജസ്സും ….ഇനി ദേശീയതലത്തില്‍ സിപിഎം തലതാഴ്‌ത്തും

രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം: സി സദാനന്ദന്‍ മാസ്റ്ററെ അഭിനന്ദിച്ച് ഗവര്‍ണര്‍

ബംഗ്ലാദേശിൽ മതമൗലികവാദികൾ ഹിന്ദു വ്യവസായിയെ കോൺക്രീറ്റ് സ്ലാബിന് അടിച്ച് കൊന്നു ; മൃതദേഹത്തിൽ നൃത്തം ചെയ്ത് കൊലയാളികൾ   

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies