ശ്രീകണ്ഠാപുരം: അപ്രതീക്ഷിതമായി നഗരസഭാ സ്ഥാനം ലഭിച്ച ശ്രീകണ്ഠാപുരത്തെ കന്നിയങ്കത്തിന് ബിജെപിയും മുന്നണികളും സജീവമായി രംഗത്ത്. സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളുടെ വിഭജനത്തിന്റെ ആദ്യഘട്ടത്തില്‍ പ്രഖ്യാപിച്ച നഗരസഭകളുടെ കൂട്ടത്തില്‍ ശ്രീകണ്ഠാപുരം ഉണ്ടായിരുന്നില്ല. എന്നാല്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ആരും ആവശ്യപ്പെടാതെ തന്നെ ശ്രീകണ്ഠാപുകത്തെ നഗരസഭയായി പ്രഖ്യാപിക്കുകയായിരുന്നു. മലയോര മേഖലയായ ശ്രീകണ്ഠാപുരം വികസനത്തിന്റെ കാര്യത്തില്‍ ഏറെ പിന്നിലാണ്. വര്‍ഷങ്ങളായി ശ്രീകണ്ഠാപുരം ഉള്‍പ്പെടുന്ന മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത് കോണ്‍ഗ്രസ്സും പഞ്ചായത്ത് ഭരിക്കുന്നത് സിപിഎമ്മുമാണ്. എന്നാല്‍ പഞ്ചായത്തില്‍ അടിസ്ഥാന സൗകര്യങ്ങള്‍ അടക്കം ഒരുക്കുന്നതില്‍ ഇരുമുന്നണികളും കഴിഞ്ഞ കാലങ്ങളില്‍ ഒന്നുംതന്നെ ചെയ്തില്ല. കിടത്തിച്ചികിത്സാ സൗകര്യമുള്ള ആശുപത്രിയില്ല എന്നതും ഒരൊറ്റ വ്യവസായ സ്ഥാപമില്ല എന്ന പ്രത്യേകതയും ശ്രീകണ്ഠാപുരം പഞ്ചായത്തിന് മാത്രം സ്വന്തമാണ്. വര്‍ഷങ്ങളായി പഞ്ചായത്ത് ഭരണം നടത്തുന്ന എല്‍ഡിഎഫ് വികസന പ്രശ്നങ്ങളില്‍ പ്രദേശത്തെ അവഗണിക്കുകയായിരുന്നു. ഏറെയും കാര്‍ഷിക മേഖലയിലുള്‍പ്പെട്ട പ്രദേശത്ത് കര്‍ഷകര്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതില്‍ പഞ്ചായത്ത് ഭരണകൂടവും വര്‍ഷങ്ങളായി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കെ.സി.ജോസഫ് പഞ്ചായത്തിനകത്ത് കാര്യമായ വികസന പദ്ധതികളൊന്നും തന്നെ കൊണ്ടുവന്നിട്ടില്ല. തന്റെ ശ്രദ്ധ മുഴുവന്‍ കുടിയേറ്റ പ്രദേശങ്ങള്‍ ഉള്‍പ്പെട്ട മലയോര പഞ്ചായത്തുകളുടെ വികസനത്തിന് വേണ്ടിയായിരുന്നു. സാമ്പത്തിക കാര്യത്തില്‍ പിന്നോക്കം നില്ക്കുന്ന പഞ്ചായത്ത് നഗരസഭയായതോടെ നികുതി ഉള്‍പ്പെടെയുള്ള നിരക്കുകള്‍ വര്‍ധിക്കുന്നത് പ്രദേശത്തെ ജനങ്ങളെ ആശങ്കയിലാക്കിയിട്ടുണ്ട്. പഞ്ചായത്തിന് കീഴില്‍ കൂട്ടുംമുഖത്ത് പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ കിടത്തിച്ചികിത്സ ഏര്‍പ്പെടുത്തണമെന്ന നാട്ടുകാരുടെ ഏറെക്കാലത്തെ ആവശ്യം ഇപ്പോഴും കടലാസിലൊതുങ്ങുകയാണ്. ഗ്രാമീണ റോഡുകളുടെയെല്ലാം തന്നെ സ്ഥിതി അത്യന്തം പരിതാപകരമാണ്. പഞ്ചായത്ത് ആസ്ഥാനമായ ശ്രീകണ്ഠാപുരത്ത് നിരവധി സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഇവക്കൊന്നും തന്നെ സ്വന്തമായ കെട്ടിടമില്ല എന്നതും സ്വദേശത്തോട് ഇടതു വലതു മുന്നണികള്‍ കാലങ്ങളായി കാണിച്ച അവഗണനക്ക് ദൃഷ്ടാന്തങ്ങളാണ്. വര്‍ഷങ്ങളായിട്ടും ഒരു കുടിവെള്ള പദ്ധതിപോലും പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നില്ല എന്നതും വികസന പിന്നോക്കാവസ്ഥക്ക് ഉദാഹരണമാണ്. നിലവില്‍ 20 സീറ്റുണ്ടായിരുന്ന പഞ്ചായത്തില്‍ 13 എല്‍ഡിഎഫിനും 7 യുഡിഎഫിനും ആയിരുന്നു. പുതുതായിയി രൂപം കൊണ്ട നഗരസഭയില്‍ 30 ഡിവിഷനുകളാണുള്ളത്. കഴിഞ്ഞ കാലങ്ങളില്‍ മുന്നണികള്‍ നേരിട്ടായിരുന്നു മത്സരമെങ്കില്‍ ഇത്തവണ ദേശീയതലത്തിലും കേരളത്തിലും കണ്ണൂരിലും ബിജെപിക്കുണ്ടായിരിക്കുന്ന അനുകൂല സാഹചര്യം ശ്രീകണ്ഠാപുരം നഗരസഭാ പരിധിയിലും പാര്‍ട്ടിക്ക് ശക്തമായ വേരോട്ടമുണ്ടാക്കാനും ത്രികോണ മത്സരത്തിന് കളമൊരുക്കാനും വഴിതെളിയിച്ചിരിക്കുകയാണ്. നഗരസഭാ പരിധിയിലെ ബിജെപി സ്വാധീന കേന്ദ്രങ്ങളില്‍ വന്‍ മുന്നേറ്റം തന്നെ നടത്താന്‍ കഴിയുമെന്ന ശുഭ പ്രതീക്ഷയിലാണ് ബിജെപി നഗരസഭാ കമ്മറ്റി ഭാരവാഹികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: