തലശ്ശേരി: കതിരൂര്‍ വേറ്റുമ്മലിലെ ആര്‍എസ്എസ് അനുഭാവിയായ കണ്ണോളിമ്മല് കെ.രഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിന്റെ വിചാരണ അഡീഷണല്‍ സെഷന്‍സ് കോടതയില്‍ ആരംഭിച്ചു.
ആര്‍എസ്എസ് ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് കതിരൂരിലെ ഇളന്തോട്ടത്തില്‍ മനോജിനെ ബോംബെറിഞ്ഞും വെട്ടിയും കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി വിക്രമനാണ് രഞ്ജിത്തിനെ വധിക്കാന്‍ ശ്രമിച്ച കേസിലെയും ഒന്നാം പ്രതി. ജോര്‍ജ്ജ് എന്ന വിജേഷ്, മുരളീധരന്, ജംഷീര്‍, റിജില്‍, ഹര്‍ഷാദ് എന്നിവരാണ് മറ്റു പ്രതികള്‍. പ്രതികളില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാളെ ജുവനൈല്‍ കോടതി 2014 സപ്തംബറില്‍ 2 വര്‍ഷം നല്ല നടപ്പിന് ശിക്ഷിച്ചിരുന്നു. തിങ്കളാഴ്ച വിചാരണ ആരംഭിച്ച കേസിലെ രണ്ടാം സാക്ഷിയായ സുരേഷ് പ്രതികളെയും ആയുധങ്ങളും തിരിച്ചറിഞ്ഞു. ഇന്നലെ ഒന്നാം സാക്ഷി, വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ രഞ്ജിത്തും പ്രതികളെയും ആയുധങ്ങളും തിരിച്ചറിഞ്ഞു. 2008 മാര്‍ച്ച് 5ന് വൈകുന്നേരം 3 മണിയോടെയാണ് വേറ്റമ്മല് കനാലിനടുത്ത് രഞ്ജിത്തിനെ മാരകമായി അക്രമിച്ചു വധിക്കാന്‍ ശ്രമിച്ചത്. പ്രൊസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ ജോണ്‍സണും അഡ്വ.സി.കെ.അംബികാസുതനുമാണ് ഹാജരാവുന്നത് വിചാരണ ഇന്നും തുടരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: