കണ്ണൂര്‍: ഭരണഘടന അനുശാസിക്കുന്ന സംവരണ ആനുകൂല്യങ്ങള്‍ ലഭ്യമാക്കാന്‍ പ്രയത്നിക്കുന്നവര്‍ക്ക് രാഷ്ട്രീയം നോക്കാതെ പിന്തുണ നല്‍കുമെന്ന് തീയ്യമഹാസഭ ജില്ലാകമ്മിറ്റി അറിയിച്ചു. വിദ്യാഭ്യാസ മേഖലയില്‍ തീയ്യസമുദായാംഗങ്ങളില് നിന്നും പല രീതിയിലും വന്‍തുക ശേഖരിക്കുകയും അത് സമുദായത്തിന്റെ ഉന്നമനത്തിനായി ഉപയോഗിക്കാതിരിക്കുകയും ചെയ്യുന്ന നടപടിയില്‍ യോഗം പ്രതിഷേധിച്ചു. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് എം.ടി.പ്രകാശന് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് എ.കെ. സതീശ് ചന്ദ്രന്, സംസ്ഥാന സെക്രട്ടറി പള്ളിക്കണ്ടി രാജീവന്, ജില്ലാ വൈസ് പ്രസിഡന്റ് സി.കെ.സദാനന്ദന്, തീയ്യയുവജന മാഹാസഭ സംസ്ഥാന പ്രസിഡന്റ് ഇ.എ.ശ്യാം, സെക്രട്ടറി സുരേഷ്ബാബു എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: