പെരിന്തല്‍മണ്ണ: വെള്ളപ്പാറയിലെ യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തില്‍ മുഖ്യ പ്രതികളായ രണ്ടുപേര്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായി. മാട്ടരക്കല് സ്വദേശികളും സഹോദരങ്ങളുമായ നടക്കളത്തില്‍ വീട്ടില്‍ ആസിഫ് അലി(28), അന്‍സാര്‍ അലി(27) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരം 3.15 ഓടെയാണ് കേസ്സിനാസ്പദമായ സംഭവം. മാട്ടക്കല്‍ വെള്ളപ്പാറയിലെ എസ് വളവില്‍ വെച്ചാണ് പത്തിരി ജാഫര്‍ എന്നയാള്‍ വെടിയേറ്റ് മരിച്ചത്. ഭാര്യവീട്ടില്‍ പോയി തിരിച്ച് മേലേക്കളം ഭാഗത്തേക്ക് ബൈക്കില്‍ വരികയായിരുന്ന പത്തിരി ജാഫറിനെ എസ് വളവില്‍ വെച്ച് അജ്ഞാതസംഘം കുത്തിക്കൊലപ്പെടുത്തി എന്നാണ് ആദ്യം വാര്‍ത്ത പരന്നത്. സ്ഥലത്തെത്തിയ ഡിവൈഎസ്പി പി.എം.പ്രദീപ്, സിഐ കെ.എം് ബിജു, എസ്ഐ സികെ. നാസര്‍ എന്നിവരുടെ നേതൃത്വത്തില്‍ നാട്ടുകാരുടെ സഹായത്തോടെ പരിക്കുപറ്റി ചോരയില്‍ കുളിച്ചുകിടന്ന ജാഫറിനെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് വെടിയേറ്റാണ് ജാഫര്‍ മരിച്ചതെന്ന് സ്ഥിരീകരിച്ചത്.
മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ചില കേസ്സുകില് ഉള്‍പ്പെട്ട ജാഫറിന് ചില അജ്ഞാത സ്ഥലങ്ങളില്‍ നിന്നും വധഭീഷണി ഉണ്ടായിരുന്നു. തുടര്‍ന്ന് പ്രത്യേക അന്വേഷണസംഘം കേസ് ഏറ്റെടുക്കുകയും തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. ഫോറന്‍സിക് വിദഗ്ധരുടെയും, വിരലടയാ വിദഗ്ധരുടെയും സെബര്സെല്ലിന്റെയും സഹായത്തോടെയാണ് പ്രതികളെ തിരിച്ചറിഞ്ഞത്. അറസ്റ്റിലായ ആസിഫലിയാണ് ജാഫറിനെ വെടിവെച്ചതെന്ന് പോലീസ് അറിയിച്ചു. വളരെ ആസൂത്രിതമായാണ് കൊലപാതകം നടത്തിയത്. പത്തിരി ജാഫര്‍ ഭാര്യവീട്ടില്‍ നിന്നും തിരിച്ചുവരുന്നതായി വിവരം കിട്ടിയ ആസിഫലി വളവിന്റെ തുടക്കത്തില്‍ ആളൊഴിഞ്ഞ റബ്ബര്‍ എസ്റ്റേറ്റിലെ വൈദ്യുത പോസ്റ്റിന്റെ സ്റ്റേവയറിനു സമീപം തോക്കുമായി കാത്തുനില്ക്കുകയും സഹോദരന് ബൈക്കിനെക്കുറിച്ച് നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വളവില്‍ പതുക്കെ വരുന്ന ജാഫറിനുനേരെ വെടിയുതിര്‍ക്കുകയായിരുന്നു. വെടിയേറ്റ് ബൈക്ക് സഹിതം റോഡിലേക്ക് തെറിച്ചുവീണ ജാഫറിന് നേരെ വീണ്ടും രണ്ടുതവണകൂടി വെടിയുതിര്‍ത്തു. തുടര്‍ന്ന് മരണം ഉറപ്പുവരുത്തിയ ശേഷമാണ് പ്രതികള്‍ അവിടെനിന്നും മടങ്ങിയത്. പിന്നീട് മലയിറങ്ങി എസ്റ്റേറ്റിന്റെ അടിവാരത്തിലുള്ള വെള്ളം കെട്ടിനില്‍ക്കുന്ന ക്വാറിയില്‍ തോക്കുപേക്ഷിച്ച് ആദ്യം വീട്ടിലേക്കും പിന്നീട് മാട്ടറക്കല്‍ ഭാഗത്തേക്കും പോയി. കുറച്ചുനേരം മാട്ടറക്കല്‍ ടൗണില്‍ ചെലവഴിച്ചശേഷം സംഭവം നാട്ടുകാരറിഞ്ഞു എന്നുറപ്പായതോടെ പ്രതികള്‍ കാറില്‍ വീട്ടിലേക്ക് തിരിച്ചുപോയി. വര്‍ഷങ്ങള്‍ക്കുമുന്‍പ് മാട്ടറക്കല്‍ വെച്ച് ഒന്നാംപ്രതി ആസിഫ് അലിയെ മരിച്ച ജാഫര്‍ വെട്ടി പരിക്കേല്‍പ്പിക്കുകയും മൃതപ്രായനാക്കുകയും െചയ്തിരുന്നു. ചികിത്സക്ക് ശേഷം പ്രതി ഗള്‍ഫില്‍ പോകുകയും പിന്നീട് അവധിക്കു വരുമ്പോഴൊക്കെ ജാഫറിനെ കൊല്ലാന്‍ പദ്ധതി ഇടുകയും െചയ്തിരുന്നു. ആയിടക്കാണ് തന്നെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ തെളിവുകളില്ലെന്ന് കണ്ട് ജാഫറിന് ശിക്ഷ ലഭിക്കില്ല എന്ന് ആസിഫ് അലി മനസിലാക്കിയത്. തുടര്‍ന്ന് ഇയാളെ കൊല്ലാന്‍ പലതരത്തിലുള്ള പദ്ധതികളും ആലോചിക്കുകയും തുടര്‍ന്ന് വെടിവെച്ച് കൊലപ്പെടുത്തുകയുമായിരുന്നു. തുടര്‍ച്ചയായി ആറുമണിക്കൂര്‍ ഒരേ സ്ഥലത്തിരുന്ന് പരിസരം വീക്ഷിച്ച ശേഷമാണ് പ്രതികള്‍ കൃത്യം നടത്തിയത്. ജാഫറിനെ കൊല്ലാന്‍ ഉപയോഗിച്ച നാടന്‍തോക്ക് പ്രത്യേക അന്വേഷണ സംഘം കണ്ടെടുത്തു.പെരിന്തല്‍മണ്ണ ഫയര്‍സ്റ്റേഷനിലെ മുങ്ങല്‍വിദഗ്ധരുടെ സഹായത്തോടെയാണ് വെള്ളക്കെട്ടില്‍ നിന്നും തോക്ക് കണ്ടെടുത്തത്. തോക്കിന്റെ ഉറവിടത്തെക്കുറിച്ചും ഇത് കൈവശം വെച്ച് ഉപയോഗിച്ചിരുന്നത് ആരാണെന്നും അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു. മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം ഡിവൈഎസ്പി പി.എം. പ്രദീപ്, സിഐ കെ.എം ബിജു, എസ്ഐ സികെ. നാസര്‍ എന്നിവരുടെ നേതൃത്വത്തിലാണ് കേസന്വേഷണം നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: