മലയിന്‍കീഴ്: ഡിവൈഎഫ്ഐയില്‍നിന്ന് ബിജെപിയിലെത്തിയ പ്രവര്‍ത്തകനെ വാഹനം തടഞ്ഞുനിര്‍ത്തി വെട്ടി പരിക്കേല്‍പ്പിച്ചു. പള്ളിച്ചല്‍ പഞ്ചായത്തിലെ മൊട്ടമൂട് ഊരാട്ടുകോണം മേലെ പുത്തന്‍വീട്ടില്‍ ഗണേഷ് സുഗത ദമ്പതികളുടെ മകന് സുബാഷ് (28) ആണ് ആക്രമിക്കപ്പെട്ടത്. ബൈക്കിനു മുന്നില്‍ എത്തിയ അക്രമിസംഘം ആര്‍എസ്എസില്‍ ചേര്‍ന്നല്ലോ എന്ന് ആക്രോശിച്ചുകൊണ്ട് വടിവാള്‍ ഉപയോഗിച്ച് തലയില്‍ നിരവധി തവണ വെട്ടുകയും രണ്ടുകാലുകളിലും തോളെല്ലും കമ്പിപ്പാര ഉപയോഗിച്ച് അടിച്ചുപൊളിക്കുകയും കാലുകളിലും തോളിലും വെട്ടുകയും ചെയ്തു.
ഊരാട്ടുകോണത്ത് അടുത്ത സമയത്ത് ഡിവൈഎഫ്ഐ മേഖല വൈസ്പ്രസിഡന്റ് ഉള്‍പ്പെടെ 13 പേര് ബിജെപിയില്‍ ചേര്‍ന്നിരുന്നു. ഇപ്പോഴും നിരവധിപേര്‍ അംഗത്വമെടുക്കുന്നുമുണ്ട്. ശ്രീകൃഷ്ണജയന്തി ഉറിയടി നടക്കുന്നതിനിടെയും ആക്രമണം നടത്തിയിരുന്നു. ബുധനാഴ്ച രാത്രി 10 മണിക്കാണ് സുരേഷിനെ വെട്ടിയത്. മാങ്ങ മണിയന്റെ മകന് മനു, അനീഷ്, സന്തോഷ്, അമ്പിളി, നിധിന് എന്നിവരും കണ്ടാലറിയാവുന്ന രണ്ടുപേരുമാണ് സുബാഷിനെ ആക്രമിച്ചതെന്നും മൊഴി നല്‍കിയിട്ടുണ്ട്. അക്രമത്തില്‍ പ്രതിഷേധിച്ച് ബിജെപി സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പ്രതിഷേധയോഗം നടത്തി. ആര്‍എസ്എസ് മുന്‍ വിഭാഗ് ശാരീരിക പ്രമുഖ് പി. പത്മകുമാര്‍, ബിജെപി ജില്ലാ സെക്രട്ടറി മുക്കംപാലമൂട് ബിജു, തകിടി അപ്പുകുട്ടന്‍, മുക്കുനട സജി, പള്ളിച്ചല്‍ ബിജു തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: