തിരുവനന്തപുരം: രോഗികളെസഹായിക്കാനും രോഗികളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയാനുമായി തിരുവനന്തപുരംമെഡിക്കല്‍ കോളേജിന്റെ പ്രധാന കവാടത്തില്‍ ഹെല്പ്പ്ഡെസ്ക്സ്ഥാപിക്കുമെന്ന്ആരോഗ്യമന്ത്രി വി.എസ്. കിവകുമാര്. മെഡിക്കല്‍ കോളേജിലെ റോഡിന്റെ ഇരുവശങ്ങളിലുമുള്ള പഴയആശുപത്രിബ്ലോക്കിനെയും പുതിയ ഒപി ബ്ലോക്കിനെയും പരസ്പരം ബന്ധിപ്പിച്ചുകൊണ്ടുള്ള ആകാശ ഇടനാഴിയുടെ (സ്കൈവാക്ക്) ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. 90ലക്ഷംമുടക്കി നവീകരിച്ച കെഎച്ച്ആര്‍ഡബ്ല്യുഎസ് പേവാര്‍ഡിന്റെയും ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു.
ഇന്‍ഫോസിസ് ഫൗണ്ടേഷന്റെസഹകരണത്തോടെ 4 കോടിയോളംരൂപ ചെലവഴിച്ചാണ് കോറിഡോര്‍ നിര്‍മിക്കുന്നത്. ഇന്‍ഫോസിസിന്റെ കേരളത്തിലെ ആദ്യത്തെ ബൃഹദ് പദ്ധതിയാണ്. 100 മീറ്ററിലധികം നീളത്തില്‍ ഇരുബ്ലേക്കുകളിലെയും ഒന്നാം നിലയെയും രണ്ടാംനിലയെയും പരസ്പരം ബന്ധിപ്പിച്ചാണ് 2 ഇടനാഴികള്‍ നിര്‍മിക്കുന്നത്. 120 ദിവസത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കും. തിരക്കേറിയ റോഡ് മുറിച്ചുകടന്ന് നിരന്തരം യാത്ര ചെയ്യേണ്ടിവരുന്ന രോഗികള്‍ക്കും കൂട്ടിരുപ്പുകാര്‍ക്കും ഈ ഇടനാഴിആശ്വാസമാകും. അഡ്വ എം.എ. വാഹിദ് എംഎല്‍എയുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ഇന്‍ഫോസിസ് കേരള ഡെവലപ്മെന്റ് മേധാവി സുനില്‍ജോസ്, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ തോമസ്മാത്യു, മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ കെ. മോഹന്‍ദാസ് പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: