കാഞ്ഞങ്ങാട്:’കേരള രാഷ്ട്രീയം സമൂലമായ പരിവര്‍ത്തനങ്ങള്‍ വിധേയമായിക്കൊണ്ടിരിക്കുന്ന കാലഘട്ടമാണ് ഇപ്പോഴുള്ളതെന്ന് ബിജെപി ദേശീയ സമിതി അംഗം മടിക്കൈ കമ്മാരന്. കാഞ്ഞങ്ങാട് നിയോജക മണ്ഡലം പ്രസിഡണ്ട് ഇ.കൃഷ്ണന് നയിക്കുന്ന രാഷ്ട്രീയ പരിവര്‍ത്തന യാത്ര കൊളവയലില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അര നൂറ്റാണ്ടിലേറെക്കാലം കേരളം മാറി മാറി ഭരിച്ച ഇടതു വലതു മുന്നണികള്‍ കേരളത്തിലെ വികസനത്തെ പിന്നോട്ട് നയിക്കുകയാണ് ചെയ്തിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ഗ്രാമങ്ങളുടെ അടിസ്ഥാന വികസനത്തിന് ഊന്നല്‍ നല്‍കിയുള്ള പക്ഷപാതരഹിതമായ വികസനമാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തുവരുന്നത്. പള്ളിക്കര മേല്‍പ്പാലം ഉദാഹരണം മാത്രം. നരേന്ദ്രമോദി സര്‍ക്കാറിന്റെ ഭരണനേട്ടങ്ങള്‍ തമസ്കരിക്കാനുള്ള കേരളത്തിലെ കോണ്‍ഗ്രസ് സിപിഎം മുന്നണികളുടെ ശ്രമം വിലപ്പോവില്ലെന്നും അദ്ദേഹം കൂട്ടിച്ചര്‍ത്തു. മണ്ഡലം ജനറല്‍ സെക്രട്ടറി വി.കുഞ്ഞിക്കണ്ണന് അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മറ്റി അംഗം എന്‍.പി.രാധാകഷ്ണന്‍, ജില്ലാ വൈസ് പ്രസിഡണ്ട് കൊവ്വല്‍ ദാമോദരന്‍, എസ്.കെ.കുട്ടന്, ശ്രീധരന് കാരാക്കോട്, അഡ്വ.കെ.രാജഗോപാല്‍, പ്രേമരാജ് കാലിക്കടവ് സംസാരിച്ചു. രവീന്ദ്രന് മാവുങ്കാല്‍ സ്വാഗതവും ജാഥാ ക്യാപ്റ്റന്‍ ഇ.കൃഷ്ണന് നന്ദിയും പറഞ്ഞു.
മഡിയന്‍, വെള്ളിക്കോത്ത്, മൂലക്കണ്ടം, അമ്പലത്തറ, ഏഴാംമൈല്‍, എണ്ണപ്പാറ, കാലിച്ചാനടുക്കം, എടത്തോട്, പരപ്പ, ബളാല്‍, വെള്ളരിക്കുണ്ട്, മാലോം എന്നിവടങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം കൊന്നക്കാട് സമാപിച്ചു. സമാപന യോഗം ബിജെപി ജില്ലാ സമിതി അംഗം ശ്രീധരന് കാരാക്കോട് ഉദ്ഘാടനം ചെയ്തു. ബളാല്‍ പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് എ.ചാത്തുക്കുട്ടി അധ്യക്ഷത വഹിച്ചു. വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ സുധാകരന് മാവുങ്കാല്‍, പി.ദാമോദര പണിക്കര്‍ എന്നിവരും സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: