കണ്ണൂര്‍: കണ്ണൂര്‍ യൂണിവേഴ്സിറ്റിയില്‍ അനധ്യാപക തസ്തികകള്‍ അനുവദിക്കുന്നതില്‍ സര്‍ക്കാര്‍ അലം‘ാവം കാട്ടുന്നത് കാരണം ജീവനക്കാര്‍ ദുരിതത്തില്‍. കാലിക്കറ്റ് സര്‍വകലാശാല വി‘ജിച്ച് കണ്ണൂര്‍ സര്‍വ്വകലാശാല രൂപീകൃതമായ സമയത്ത് അനുവദിച്ച നാമമാത്രമായ തസ്തികകള്‍ കൊണ്ടാണ് സര്‍വ്വകലാശാല നിലവില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്.2008ല്‍ അന്നത്തെ സര്‍ക്കാര്‍ വിവിധ വി‘ാഗങ്ങളിലായി 86 തസ്തികകള്‍ അനുവദിച്ചിരുന്നു, തുടര്‍ന്ന് പഠന വകുപ്പുകളുടെയും അഫിലിയേറ്റഡ് കോളജുകളുടെയും വര്‍ദ്ധനവ് കണക്കാക്കി 2011ല്‍ ഏതാണ്ട് മുന്നൂറിലധികം തസ്തികകള്‍ അനുവദിക്കുന്നതിനായി കേരള സര്‍ക്കാരിലേക്ക് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു, എന്നാല്‍ കഴിഞ്ഞ നാലു വര്‍ഷമായി സര്‍ക്കാര്‍ തികഞ്ഞ അലംബാവമാണ് ഈ വിഷയത്തില്‍ സ്വീകരിക്കുന്നതെന്ന് ജീവനക്കാരും പറയുന്നു.സര്‍ക്കാരിന്റെ നിലപാടി നെതിരെ ജീവനക്കാര്‍ ഒന്നടങ്കം ഉയര്‍ത്തിയ പ്രതിഷേധത്തിന്റെ ‘ാഗമായി സര്‍വ്വകലാശാല അധികാരികള്‍ 157 തസ്തികകള്‍ അനുവദിക്കുന്നതിനുള്ള അടിയന്തിര നിവേദനവും സമര്‍പ്പിച്ചിരുന്നു. എന്നാല്‍ അസിസ്റ്റന്റ് കേഡറില്‍ മാത്രം കേവലം 18 തസ്തികള്‍ അനുവദിച്ച് സര്‍ക്കാര്‍ കണ്ണൂര്‍ സര്‍വ്വകലാശാലയോട് വീണ്ടും അവഗണനാപരമായ നിലപാട് സ്വീകരിച്ചത്. സര്‍വ്വകലാശാലയിലെ ജോലി‘ാരം കണക്കാക്കി വിവിധ തസ്തികകളില്‍ ആവശ്യമായ ജീവനക്കാരുടെ നിയമം സര്‍ക്കാരില്‍ നിന്നും നേടിയെടുക്കുന്നതില്‍ സര്‍വ്വകലാശാല അധികൃതര്‍ തീര്‍ത്തും പരാജയപ്പെട്ടിരിക്കുകയാണെന്ന ആരോപണം ജീവനക്കാരുടെ വിവിധ സംഘടനകള്‍ സംയുക്തമായി ആരോപിച്ചിരുന്നു.
സര്‍ക്കാരിന്റെയും കണ്ണൂര്‍ യൂണിവേഴ്സിറ്റിയുടെയും ഇത്തരം സമീപനങ്ങള്‍ കാരണം ജീവനക്കാര്‍ അധിക ജോലി ‘ാരത്താല് വീര്‍പ്പുമുട്ടുകയാണ്.നിലവില്‍ ജീവനക്കാര്‍ രാപകല്‍ അധ്വാനിച്ചാണ് ഇന്നത്തെ നിലയില്‍ സര്‍വ്വകലാശാല പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോകുന്നതെന്ന് ഫെഡറേഷന് ഓഫ് യൂണിവേഴ്സിറ്റി ടീച്ചേഴ്സ് അസോസിയേഷന് സംസ്ഥാന സെക്രട്ടറി ഡോ ബാബു ആന്റോ പറഞ്ഞു. ഒരു വശത്ത് കണ്ണൂര്‍ യൂണിവേഴ്സിറ്റി അധികൃതര്‍ ഹൈക്കോടതിയുടെ വിധിയുണ്ടായിട്ടു പോലും അധ്യാപകനിയമനം അട്ടിമറിക്കാനുള്ള ശ്രമം നടത്തുമ്പോള്‍ മറുവശത്ത് സര്‍ക്കാര്‍ ആവശ്യമായ തസ്തികകള്‍ അനുവദിക്കാതെ ജീവനക്കാരെ ദുരിതത്തിലാഴ്ത്തുകയാണ്.നിലവില്‍ കണ്ണൂര്‍ യൂണിവേഴ്സിറ്റിയില്‍ ചുരുങ്ങിയത് 180 അധ്യാപകരെങ്കിലും ആവശ്യമാണ്.എന്നാല്‍ നിലവില്‍ 17 ഡിപ്പാര്‍ട്ട്മെന്റുകളിലായി 34 സ്ഥിരം അധ്യാപകര്‍ മാത്രമെ യൂണിവേഴ്സിറ്റിയിലുള്ളൂവെന്നും ഇവര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: