തൊണ്ടിക്കുഴ സര്‍ക്കാര്‍ സ്കൂളിന്റെ നവീകരണം നേട്ടങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തുണ്ട്. കേവലം 30 കുട്ടികള്‍ മാത്രമാണ് ഈ സ്കൂളില്‍ ഉണ്ടായിരുന്നത്. ഇപ്പോള്‍ 128 കുട്ടികള്‍ സ്കൂളില്‍ പഠിക്കുന്നുണ്ട്. സ്കൂളിന്റെ ചുറ്റുമതില്‍, ഓഡിറ്റോറിയം നിര്‍മ്മാണം, ക്ലാസ് മുറികളുടെ നവീകരണം, ഗേറ്റ് നിര്‍മ്മാണം എന്നിവയ്ക്കായി 16.5 ലക്ഷം രൂപ ചെലവഴിച്ചു
ഇടവെട്ടി പഞ്ചായത്തില്‍ നാല് വര്‍ഷം മുമ്പ് നടന്ന് ഉപതിരഞ്ഞെടുപ്പിലൂടെയാണ് ഗീത ചന്ദ്രന് ജനപ്രതിനിധിയാകുന്നത്. നാല് വര്‍ഷം കൊണ്ട് എണ്ണിയാല്‍ തീരാത്തത്ര പദ്ധതികള്‍ നാടിന് സമര്പ്പിക്കാനായതായി ഗീതചന്ദ്രന്‍ പറയുന്നു. തൊണ്ടിക്കുഴ റോഡിന്റെ നവീകരണം നാളുകളായുള്ള ആവശ്യമായിരുന്നു. ദുരിത വഴിയില്‍ നടന്ന് പൊറുതി മുട്ടിയ ജനങ്ങള്‍ക്ക് ആശ്വാസം ഒരുക്കിക്കൊണ്ട് ഈ റോഡ് നവീകരിക്കാന്‍ കഴിഞ്ഞു. അഞ്ച് ലക്ഷം രൂപയാണ് ഇതിനായി വിനിയോഗിച്ചത്. കാരിക്കോട് വില്ലേജ് ഓഫീസ് മന്ദിരം നവീകരിച്ച് നിര്‍മ്മിച്ചതാണ് മറ്റൊരു നേട്ടം. രണ്ട് ലക്ഷം രൂപയാണ് ഇതിനായി ചെലവഴിച്ചത്. ഇടവെട്ടി ചിറ റോഡിലെ ശോച്യാവസ്ഥയ്ക്ക് പരിഹാരം കണ്ടുകൊണ്ട് റോഡ് കോണ്‍ക്രീറ്റ് ചെയ്യാനായി. ഒരു ലക്ഷം രൂപ വേണ്ടിവന്നു. ഇടവെട്ടിചിറ- അമ്പലം റോഡും അടുത്ത കാലത്ത് നവീകരിച്ചതാണ്. ഇതിനായി നാല് ലക്ഷം രൂപയാണ് ചെലവായത്. തൊണ്ടിക്കുഴ അങ്കണവാടിയുടെ നിര്‍മ്മാണം വികസനപ്രവര്‍ത്തനത്തിന്റെ മറ്റൊരു ഉദാഹരണമാണ്. വൈദ്യുതി കണക്ഷന് ഇല്ലാതിരുന്ന അങ്കണവാടിയില്‍ വൈദ്യുതി കണക്ഷന് ലഭിക്കുന്നതിന് സാധിച്ചു. ഒന്നരലക്ഷം രൂപ അങ്കണവാടിക്കായി ചെലവായി. പാലിയേറ്റീവ് കെയര്‍ യൂണിറ്റിന്റെ പ്രവര്‍ത്തനം കുറ്റമറ്റ രീതിയില്‍ നടക്കുന്നുണ്ട്. ബാങ്ക് ജംഗ്ഷന്- വില്ലേജ് ഓഫീസ് റോഡ് നവീകരിക്കുന്നതിന് കഴിഞ്ഞു. തൊണ്ടിക്കുഴ സര്ക്കാ ര്‍ സ്കൂളിന്റെ നവീകരണം നേട്ടങ്ങളുടെ പട്ടികയില്‍ പ്രഥമ സ്ഥാനത്തുണ്ട്. കേവലം 30 കുട്ടികള്‍ മാത്രമാണ് ഈ സ്കൂളില്‍ ഉണ്ടായിരുന്നത്. ഇപ്പോള്‍ 128 കുട്ടികള്‍ ഈ സ്കൂളില്‍ പഠിക്കുന്നുണ്ട്. സ്കൂളിന്റെ ചുറ്റുമതില്‍, ഓഡിറ്റോറിയം നിര്‍മ്മാണം, ക്ലാസ് മുറികളുടെ നവീകരണം, ഗേറ്റ് നിര്‍മ്മാണം എന്നിവയ്ക്കായി 16.5 ലക്ഷം രൂപ ചെലവഴിച്ചു. തൊഴിലുറപ്പ് ജോലിക്കാരെ ഉപയോഗിച്ച് തേക്കുകാട് റോഡ് കോണ്‍ക്രീറ്റ് ചെയ്യാനായി. വിധവകള്‍ ഉള്‍പ്പെടെ 11 പേര്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കാനായി. അര്‍ഹതപ്പെട്ടവര്‍ക്കെല്ലാം ക്ഷേമ പെന്ഷ്യന് നല്കി. ആശ്രയ ലിസ്റ്റില്‍ 6 പേരെ ഉള്‍പ്പെടുത്താനായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: