ഇരിട്ടി: ഇരിട്ടി മുന്‍സിപ്പാലിറ്റിയുടെ വാര്‍ഡ് വിഭജന പ്രക്രിയ ആരംഭിച്ചത് മുതല്‍ ഉദ്യോഗസ്ഥരെ വരുതിയിലാക്കി കഴിഞ്ഞ കാല തിരഞ്ഞെടുപ്പ് സമയത്ത് ചെയ്തതുപോലെ സ്വന്തം താല്പര്യം സംരക്ഷിക്ക പ്പെടുന്നില്ലെന്നു ഉറപ്പായതോടെ പഞ്ചായത്ത് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയും ഔദ്യോഗിക രേഖകള്‍ തട്ടിപ്പറിച്ചും സിപിഎം ക്രിമിനല്‍ സംഘങ്ങള്‍ കഴിഞ്ഞ ദിവസം പഞ്ചായത്തില്‍ അഴിഞ്ഞാടുകയായിരുന്നു എന്ന് യുഡിഎഫ് നേതാക്കള്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു. ഡീ ലിമിറ്റെഷന്‍ കമ്മിറ്റി പരിശോധനയും അന്വേഷണ ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ടിന് ശേഷവും പ്രസിദ്ധീകരിച്ച അന്തിമ വാര്‍ഡ് വിഭജന പട്ടികയില്‍ ചില അതിര്‍ത്തികള്‍ എഴുതിയത് പരസ്പരം മാറിയതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പരിഹരിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് ശ്രമം നടത്തുന്നതിനിടയില്‍ ഒരാഴ്ച മുന്‍പ് മാത്രം ചുമതല ഏറ്റ പഞ്ചായത്ത് സിക്രട്ടറിയെ ഓഫീസില്‍ തടഞ്ഞുവെച്ച് തെറിയഭിഷേകം നടത്തി ഭീഷണിയിലൂടെ ചില രേഖകള്‍ എഴുതി വാങ്ങി പുതുതായി വന്ന ഉദ്യോഗസ്ഥരെ തങ്ങളുടെ കീഴിലാക്കാനുള്ള ശ്രമമാണ് സിപിഎം നടത്തികൊണ്ടിരിക്കുന്നത്.
ഇരിട്ടി മുനിസിപ്പാലിറ്റിയിലെ 33വാര്ടുകളുടെയും വോട്ടര്‍ പാടിക പ്രസിദ്ധീകരിച്ചിട്ടില്ല. 21വാര്‍ഡുകളിലെ പട്ടിക മാത്രമാണ് പ്രസിദ്ദീകരിച്ചത്. കരട് പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ പരസ്പരം മാറിപ്പോയ ചില വാര്‍ഡുകളിലെ പ്രശ്നങ്ങള്‍ക്കെതിരെ നിയമാനുസൃതം കോണ്‍ഗ്രസ് നേതാക്കള്‍ പരാതി നല്‍കിയിരുന്നു. ഇത് പഞ്ചായത്തിലെ നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിനെതിരെ ആരും ഒരു പരാതിയും ഉന്നയിച്ചിരുന്നില്ല ഇപ്പോള്‍ സിപിഎം ആരോപണവുമായി വരുന്നത് ഉദ്യോഗസ്ഥരെ കരുതിക്കൂട്ടി ഭീഷണിപ്പെടുത്തുന്നതിനു വേണ്ടിയാണ്. യുഡിഎഫ് നേതാക്കള്‍ ആരോപിച്ചു. സിപിഎം ഇപ്പോള്‍ നടത്തുന്നത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ വേണ്ടിയുള്ള ശ്രമമാണ്.
പത്ര സമ്മേളനത്തില്‍ യുഡിഎഫ് നേതാക്കളായ പി.കെ.ജനാര്ദ്ദനന്, സി.മുഹമ്മദാലി, പി.എ.നസീര്‍, സി.അഷ്റഫ്, സി. ലത്തീഫ്, സി.വി.എം.വിജയന്, പി.സുരേന്ദ്രന്, കെ.വൈ.തങ്കച്ചന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: