മേലാറ്റൂര്‍: മേലാറ്റൂര്‍ ആസ്ഥാനമാക്കി ഗവ.കോളേജ് അനുവദിക്കണമെന്ന് മേലാറ്റൂര്‍ ഉപഭോകതൃ സംരക്ഷണ സമിതി ആവശ്യപ്പെട്ടു. അനവധി എയ്ഡഡ് അണ്‍എയ്ഡഡ് കോളേജുകള്‍ക്ക് അനുമതി നല്കിയ സര്‍ക്കാര്‍ കാലങ്ങളായുള്ള ഈ ആവശ്യത്തിന് നേരെ കണ്ണടക്കുന്നത് പ്രതിഷേധാര്‍ഹമാണ്. ഇപ്പോഴുള്ള ഏക ആശ്രയം പെരിന്തല്‍മണ്ണ കോളേജാണ്. പക്ഷേ മതിയായ കോഴ്സുകളോ സീറ്റോ അവിടെയുമില്ല. മേലാറ്റൂരില്‍ കോളേജ് സ്ഥാപിച്ചാല്‍ എടപ്പറ്റ, വെട്ടത്തൂര്‍, കീഴാറ്റൂര്‍, തുവ്വൂര്‍, പാണ്ടിക്കാട്, കരുവാരക്കുണ്ട്, വണ്ടൂര്‍, കാളികാവ് തുടങ്ങിയ പഞ്ചായത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് സഹായകമാകും. എത്രയും പെട്ടെന്ന് ഇതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ പി.ഉമ്മര്‍ അദ്ധ്യക്ഷത വഹിച്ചു. സി.എം.നാരായണന്‍കുട്ടി, പി.വേണുഗോപാല്‍, പി.മനോജ്കുമാര്‍, പി.ഷെയ്ക്ക്, പി.മുഹമ്മദ്, ശങ്കരന് മാസ്റ്റര്‍, സാറാമ്മ ടീച്ചര്‍, എന്‍.കെ.ജലാല്‍, പി.നാരായണന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: