പാനൂര്‍: പോലീസിനു നേരെ ബോംബേറിഞ്ഞ സംഭവത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ റിമാന്‍ഡില്‍. കൊളവല്ലൂര്‍ പോലീസ് ബൈക്കില്‍ നൈറ്റ് പട്രോളിംഗ് നടത്തുന്നതിനിടെ പാറാട് സര്‍വ്വിസ് സ്റ്റേഷന് റോഡില്‍ വെച്ച് ബോംബേറിഞ്ഞ കേസിലെ പ്രതികളായ തളത്തില്‍ ജൂഷിത്ത്(18), മൊട്ടേമ്മല്‍ ശരത്(18)എന്നിവരെയാണ് പാനൂര്‍ സിഐ എ.അനില്‍കുമാര്‍, കൊളവല്ലൂര്‍ എസ്ഐ ഇകെ.ഷിജു എന്നിവര്‍ ചേര്‍ന്ന് പിടികൂടിയത്.
ബോംബേറില്‍ പോലീസുകാര്‍ കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. റോഡില്‍ വീണ ബോംബ് ഉഗ്രശബ്ദത്തില്‍ പൊട്ടിത്തെറിക്കുകയായിരുന്നു. പോലീസുകാരുടെ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രതികളെ ഇനിയും പിടികൂടാനുണ്ട്. പ്രതികളെ തലശേരി സിജെഎം കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റു ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: