കണ്ണൂര്‍: ചാവശ്ശേരിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീടാക്രമിച്ച സംഭവത്തില്‍ നുണപ്രചരണവുമായി സിപിഎം. ചാവശ്ശേരിയിലെ വിനോദിന്റെ വീട് കഴിഞ്ഞ ദിവസം ഒരുസംഘം സിപിഎമ്മുകാര്‍ അടിച്ച് തകര്‍ത്തിരുന്നു. ഇതില്‍ മട്ടന്നൂര്‍ പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു. സിപിഎം വിട്ട് ആര്‍എസ്എസില്‍ ചേര്‍ന്നതിലുള്ള പ്രതികാരമായാണ് വിനോദിന്റെ വീട് തല്ലിത്തകര്‍ത്തത്. സിപിഎമ്മുകാര്‍ പ്രതിയായപ്പോഴാണ് നുണ പ്രചരണവുമായി സിപിഎമ്മും പാര്‍ട്ടി പത്രവും രംഗത്തെത്തിയത്.
നേരത്തെ കട്ടേംകണ്ടത്തെ മുന്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയായിരുന്ന സുരേന്ദ്രന്റെ വീട് അടിച്ചുതകര്‍ത്ത് വീടിന് സമീപം ഉഗ്രശേഷിയുള്ള ബോംബു വെച്ചിരുന്നു. ആര്‍എസ്എസ് പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്ന് പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ അന്വേഷണം മുന്നോട്ട് പോയപ്പോള്‍ സിപിഎം കേസില്‍ നിന്ന് പിന്മാറുകയായിരുന്നു. ഇപ്പോള്‍ കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് സിപിഎമ്മിന് മറുപടിയില്ല.
കഴിഞ്ഞ ദിവസം കട്ടേംകണ്ടത്തെ സിപിഎം നിയന്ത്രണത്തിലുള്ള വായനശാല ഒരു സംഘം അടിച്ച് തകര്‍ത്തിരുന്നു. പകല്‍ സമയത്ത് നടന്ന അക്രമം സമീപത്തെ കടയിലുള്ളയാള് കണ്ടിരുന്നു. ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കടയാക്രമിച്ചുവെന്നാണ് സിപിഎം സംഘം ആരോപിച്ചത്. എന്നാല്‍ സമഗ്രമായ അന്വേഷണം വേണമെന്ന് ആര്‍എസ്എസ് നേതൃത്വം ആവശ്യപ്പെടുമ്പോള്‍ സിപിഎം പിന്നോട്ട് പോകുന്നത് സംശയാസ്പദമാണ്. സ്വന്തം സ്ഥാപനങ്ങളും അണികളുടെ വീടും തകര്‍ത്ത് സംഘപരിവാര്‍ പ്രവര്‍ത്തകരുടെ പേരില്‍ കള്ളക്കേസുകൊടുക്കുകയാണ് സിപിഎം നേതൃത്വം ഇപ്പോള്‍ ചെയ്യുന്നത്. അതോടൊപ്പം തന്നെ സംഘപരിവാര്‍ പ്രവര്‍ത്തകരുടെ വീടുകള്‍ തകര്‍ത്ത് വ്യാജ പ്രചരണം നടത്തി പ്രതികളെ രക്ഷിക്കാനുള്ള തന്ത്രവും സിപിഎം നടപ്പാക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: