കണ്ണൂര്‍: കേരളത്തില്‍ വനിതാ പൊലീസ് ബറ്റാലിയന് ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ആഭ്യന്തര വകുപ്പ് പ്രവര്‍ത്തിക്കുന്നതെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. കണ്ണൂര്‍ വനിതാ പൊലീസ് സ്റ്റേഷന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന പൊലീസ് സേനയിലെ വനിതകളുടെ എണ്ണം അഞ്ച് വര്‍ഷം കൊണ്ട് 10 ശതമാനമാക്കി വര്‍ധിപ്പിക്കും. പൊലീസ് സേനയിലെ വനിതാ പ്രാതിനിധ്യം ക്രമേണ വര്‍ധിപ്പിക്കാനുളള നടപടികള്‍ ആഭ്യന്തര വകുപ്പ് സ്വീകരിച്ചു വരികയാണെന്നും അദ്ദേഹം അറിയിച്ചു.
വനിതാ കോണ്‍സ്റ്റബിള്‍ റാങ്ക് ലിസ്റ്റിലുളളവര്‍ക്ക് പരമാവധി നിയമനം നല്കാന് നടപടിയെടുത്തു വരുന്നുണ്ട്. ഓരോ വര്‍ഷവും ആയിരത്തോളം റിട്ടയര്‍മെന്റ് ഒഴിവുകള്‍ പൊലീസില്‍ ഉണ്ടാകുന്നുണ്ട്. ഇങ്ങനെ പുതിയ നിയമനം നടത്തുന്നവരില്‍ 480 പേരെങ്കിലും വനിതകളായിരിക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. വനിതാ കോണ്‍സ്റ്റബിള്‍മാരുടെ പ്രമോഷന് സാധ്യത വര്‍ധിപ്പിക്കാനുളള ശ്രമങ്ങളും ആഭ്യന്തര വകുപ്പ് നടത്തുന്നുണ്ട്.
#ാസര്ക്കാര് പ്രഖ്യാപിച്ച ഏഴ് വനിതാ പൊലീസ് സ്റ്റേഷനുകളില്‍ രണ്ടാമത്തേതാണ് കണ്ണൂരില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുളളത്. ബാക്കിയുളളവയും താമസിയാതെ ആരംഭിക്കും. കണ്ണൂര്‍ ജില്ല മൊത്തം അധികാര പരിധിയുളളതാണ് വനിതാ സ്റ്റേഷന്. ജില്ലയിലെ ഏത് സ്ത്രീക്കും ഇവിടെ പരാതി നല്‍കാം. വനിതകള്‍ക്കും കുട്ടികള്‍ക്കും എതിരായ അക്രമങ്ങള്‍ വര്‍ധിച്ചു വരികയാണ്. ഇത് ഫലപ്രദമായി ചെറുക്കാന്‍ വനിതാ പൊലീസ് സ്റ്റേഷന് ആവശ്യമാണ്. കേരളത്തെ കുറ്റകൃത്യങ്ങളില്ലാത്ത സംസ്ഥാനമാക്കി മാറ്റിയെടുക്കുകയാണ് ആഭ്യന്തര വകുപ്പിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. എ.പി.അബ്ദുളളക്കുട്ടി എംഎല്‍എ അധ്യക്ഷത വഹിച്ചു. പി.കെ.ശ്രീമതി എംപി, അഡ്വ സണ്ണി ജോസഫ് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പ്രൊഫ.കെ.എ.സരള, ജില്ലാ പൊലീസ് മേധാവി പി.എന്‍.ഉണ്ണിരാജന്, നഗരസഭാ ചെയര്‍പേഴ്സണ്‍ റോഷ്നി ഖാലിദ്, മറ്റ് ജനപ്രതിനിധികള്‍, പൊലീസ് ഉദേ്യാഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ഉത്തര മേഖല എഡിജിപി എന്‍.ശങ്കര്‍ റെഡ്ഡി സ്വാഗതവും സിഐ എം.പി. ആസാദ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: