കണ്ണൂര്‍: കുറ്റവാളികള്‍ക്ക് ശിക്ഷ ഉറപ്പാക്കുന്നതില്‍ കേരളം ഒന്നാമതാണെന്ന് ഉത്തരമേഖല എഡിജിപി എന്‍.ശങ്കര്‍റെഡ്ഡി പറഞ്ഞു. കണ്ണൂരില്‍ വനിതാ പൊലീസ് സ്റ്റേഷന് ഉദ്ഘാടന പരിപാടിയില്‍ സ്വാഗത പ്രസംഗം നടത്തവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ റിപ്പോര്‍ട്ട് പ്രകാരം 100 ല്‍ 77.8 ശതമാനം കേസുകളിലും കേരളത്തില്‍ ശിക്ഷ ഉറപ്പാക്കാന്‍ കഴിയുന്നുണ്ടെന്നാണ് കണ്ടെത്തിയിട്ടുളളത്. ദേശീയ തലത്തില്‍ ഏറ്റവും മികച്ച ശരാശരിയാണിത്. പൊലീസ് അന്വേ്ഷണം കാര്യക്ഷമമായി നടത്തി കോടതി മുമ്പാകെ കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിയുന്നതിന്റെ ഫലമാണിത്. ബാഹ്യ ഇടപെടല്‍ ഇല്ലാതെ അനേ്വഷണം നടത്താന്‍ കഴിയുന്നുണ്ട്. ശാസ്ത്രീയ മാര്‍ഗങ്ങളിലൂടെ തെളിവുകള്‍ കണ്ടെത്തി കുറ്റവാളികളെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരാന്‍ പൊലീസിന് കഴിയുന്നുവെന്നാണ് നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ റിപ്പോര്‍ട്ട് വെളിവാക്കുന്നത്.
ജില്ലയില്‍ 2 വര്‍ഷം കൊണ്ട് 228 പുതിയ തസ്തിക ഉണ്ടാക്കി നിയമനം നടത്തി. പൊലീസുകാരുടെ ജോലിഭാരം കുറക്കാനും കാര്യക്ഷമത വര്‍ധിപ്പിക്കാനും ഈ നടപടി സഹായകമായതായും എഡിജിപി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: