പാനൂര്‍: നാട്ടില്‍ സംഘര്‍ഷമുണ്ടാക്കാന്‍ കണ്ണൂരില്‍ സിപിഎം നേതൃത്വം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ കൊലപാതകങ്ങളും കുടില മാര്‍ഗ്ഗങ്ങളും നിരവധി . ഇത്തരത്തില്‍ നാട്ടില്‍ കലാപം ഉണ്ടാക്കാന്‍ സിപിഎം നടത്തിയ ഏറ്റവും ഒടുവിലത്തെ കുടില തന്ത്രമാണ് തലശ്ശേരി നങ്ങാറത്തു പീടികയില്‍ സിപഎമ്മുകാര്‍ തന്നെ പ്രതിമ തകര്‍ത്ത് ആര്‍എസ്എസിനു മേല്‍ പഴിചാരി രക്ഷപ്പെടാന്‍ നടത്തുന്ന ശ്രമം.
രാഷ്ട്രീയസാമുദായിക സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കാന്‍ പാര്‍ട്ടി നടത്തിയ നിഷ്ഠൂരതയ്ക്ക് മുന്നിലെ നേര്‍ച്ചിത്രങ്ങളാണ് വിളക്കോട്ടൂരിലെ നിസാര്‍, പാറാട് സുബൈര്‍, ആന്തൂരിലെ ദാസന്, കൂടാളി അനീഷ്, തലശേരി ഫസല്‍, കിഴക്കെ കതിരൂര്‍ സുരേന്ദ്രന് തുടങ്ങിയവരെ കൊലപ്പെടുത്തി സിപിഎം നടത്തിയ ഗീബല്സീയന് തന്ത്രങ്ങള്‍. സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കാന്‍ ജില്ലാനേതൃത്വം ആസൂത്രണം ചെയ്ത് നടപ്പാക്കിയ കൊലപാതകങ്ങളായിരുന്നു ഇതൊക്കെ. ഭരണസ്വാധീനമുപയോഗിച്ച് സത്യത്തെ മറച്ചുവെയ്ക്കാന്‍ സിപിഎം നടത്തിയ ശ്രമങ്ങള്‍ ഏറെയും ഫലം കണ്ടില്ലായെന്നതാണ് വാസ്തവം. എങ്കിലും കതിരൂരിലെ സിപിഎം ബ്രാഞ്ച് സെക്രട്ടറി സുരേന്ദ്രന് വധത്തില്‍ അവര്‍ നടത്തിയ കൊലപാതകം ആര്‍എസ്എസ് പ്രവര്‍ത്തകരുടെ മേല്‍കെട്ടി വെയ്ക്കാന്‍ സാധിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം കൊലചെയ്യപ്പെട്ട ഇളന്തോട്ടത്തില്‍ മനോജിനെ അടക്കം പ്രതിചേര്‍ത്താണ് ആ കേസ് രജിസ്റ്റര്‍ ചെയ്തത്. മനോജിനെ അപായപ്പെടുത്താന്‍ ലക്ഷ്യമിട്ടെത്തിയ സംഘത്തിലെ അംഗമായിരുന്നു സുരേന്ദ്രന്. മനോജിനെയും, അതോടൊപ്പം സുരേന്ദ്രനെയും ഇല്ലായ്മ ചെയ്യാനായിരുന്നു നീക്കം. എന്നാല്‍ പരിക്കുകളോടെ മനോജ് രക്ഷപ്പെടുകയായിരുന്നു.
1997 ലായിരുന്നു സുരേന്ദ്രന് വധം. നേതാവിന്റെ ഭാര്യയുമായുളള അവിഹിതബന്ധത്തിന് തിരശ്ശീലയിടാനാണ് സിപിഎം നേതൃത്വം ആസൂത്രിതമായി കൊലപാതകം നടത്തിയത്. എന്നാല്‍ കള്ളക്കേസില്‍ പെടുത്തി പ്രതിചേര്‍ക്കപ്പെട്ടവര്‍ നിരപരാധികളാണെന്ന് തലശേരി കോടതി പിന്നീട് കണ്ടെത്തി. സിപിഎം ഭരിക്കുമ്പോള്‍ വെറുതെ വിട്ടകേസില് മേല്‍കോടതിയിലേക്ക് അപ്പീലിനു പോകാന്‍ പോലും തയ്യാറാകാതെ പാര്‍ട്ടി കളംമാറിയതോടെ ദുരൂഹതയ്ക്ക് വിരാമമാവുകയായിരുന്നു. കതിരൂര്‍ പോലീസിനെ സ്വാധീനിച്ച് നിരപരാധികളെ കൊലയാളികളാക്കുകയാ യിരുന്നു സിപിഎം നേതൃത്വം. ഇങ്ങിനെ മുദ്രകുത്തിയാണ് പൊതുപ്രവര്‍ത്തകനായ ആര്‍എസ്എസ് നേതാവ് മനോജിനെ ഇവര്‍ ഇല്ലായ്മ ചെയ്യുന്നതും. ഇതാണ് കണ്ണൂരിലെ കണ്ണില്ലാത്ത നിയമപാലകരുടെ അനീതി. ഇത്തരം നിരവധി സംഭവങ്ങള്‍ ജില്ലയില്‍ നടന്നിട്ടുണ്ട്.
2000 ഏപ്രില്‍ 19 നായിരുന്നു വിളക്കോട്ടൂരിലെ നിസാര്‍ എന്ന യുവാവിനെ കൊലചെയ്യപ്പെട്ട നിലയില്‍ കാണുന്നത്. ത്രിശൂലം കൊണ്ട് മുസ്ലീം യുവാവിനെ ആര്‍എസ്എസുകാര്‍ കൊന്നുവെന്ന് പ്രചരിപ്പിച്ച് സിപിഎം രംഗത്തെത്തി. നിരവധി ആര്‍എസ്എസ് പ്രവര്‍ത്തകരെ ചോദ്യം ചെയ്ത് പീഢിപ്പിച്ചെങ്കിലും ഒന്നും ലഭിച്ചില്ല. ഒടുവില്‍ സിപിഎം ക്വട്ടേഷന്‍ സംഘത്തെ െ്രെകംബ്രാഞ്ച് പിടികൂടിയതോടെ ജനങ്ങള്‍ ഞെട്ടി. നിസാര്‍ എന്ന െ്രെഡവറുടെ പ്രണയത്തെ ഒഴിവാക്കാന്‍ പെണ്‍കുട്ടിയുടെ ആളുകളില്‍ നിന്നും പണം വാങ്ങി പാറാട്ടെ സിപിഎം നേതാവ് ഏര്‍പ്പാടാക്കിയ ക്വട്ടേഷന്‍ കൊലയായിരുന്നു അത്. കൂട്ടായി രാജീവനെന്ന സിപിഎം ക്രിമിനലിന്റെ നേതൃത്വത്തിലായിരുന്നു ഉറങ്ങി കിടക്കുകയായിരുന്നു നിസാറിനെ ഗ്രില്സിനുളളില് കൂടി കമ്പിപാര കൊണ്ട് കൊന്നു തളളിയത്.
ഇതുപോലെ സത്യം പുറത്തു വന്ന മറ്റൊരു കേസായിരുന്നു പാറാട് സുബൈര്‍ വധം. സിപിഎം അനുഭാവിയായ തൂവ്വക്കുന്നിലെ സുബൈറിനെ പാറാട് ടൗണിലിട്ട് വെട്ടികൊല്ലുകയായിരുന്നു. മുസ്ലീംലീഗ് പ്രവര്‍ത്തകരാണ് കൊല നടത്തിയതെന്ന പ്രചരണം പൊടുന്നനെ നടത്തിയെങ്കിലും സഹപ്രവര്‍ത്തകരായ കാട്ടി സുരേഷിനെയും സംഘത്തെയും പോലീസ് പിടികൂടുകയായിരുന്നു. 1995 ഒക്ടോബര്‍ 26ന് ആന്തൂര്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് ദാസനെ വെട്ടി കൊന്നതിനു ശേഷവും സിപിഎം നുണപ്രചരണം നടത്തി. ഗ്രൂപ്പ് വഴക്കും, സ്വഭാവദൂഷ്യാരോപണവുമുയര്ത്തി വന്‍പ്രചരണം നടത്തിയ സിപിഎമ്മിന്റെ തനിനിറം പുറത്തായത് െ്രെകംബ്രാഞ്ച് സംഘം യഥാര്‍ത്ഥ പ്രതികളെ പിടികൂടിയപ്പോഴായിരുന്നു. സിപിഎം ശക്തികേന്ദ്രമായിരുന്ന ആന്തൂരില്‍ കോണ്‍ഗ്രസിന് ഗണ്യമായ വോട്ടു വര്‍ദ്ധിച്ചതില്‍ വിറളി പിടിച്ച് സിപിഎം ജില്ലാനേതൃത്വം ആസൂത്രിതമായി നടത്തിയ അരുംകൊലയായിരുന്നു ആന്തൂര്‍ ദാസന്റേത്.
2002 ജൂലായ് 26ന് കൂടാളിയിലെ കോണ്‍ഗ്രസ് പ്രവര്ത്തകന് അനീഷിനെ കൊന്ന് മുസ്ലീം വര്‍ഗീയവാദികളെന്ന് മുദ്രചാര്‍ത്തി പ്രചരണം നടത്തുകയായിരുന്നു. ജീപ്പിലെത്തിയ സംഘമായിരുന്നു അക്രമം നടത്തിയിരുന്നത്. ചക്കരക്കല്‍ ഭാഗത്ത് സിപിഎം അക്രമത്തിനുപയോ ഗിക്കുന്ന വാഹനത്തിന്റെ പേര് ദൃക്സാക്ഷി തിരിച്ചറിഞ്ഞെത് കേസില്‍ വഴിത്തിരിവായി. അന്ന് റീത്ത് ചാര്‍ത്താന്‍ വന്ന ഏരിയാ സെക്രട്ടറിയുടെ ഭാര്യാസഹോദരനടക്കം കേസില്‍ പ്രതിയായി. 2006 ഒക്ടോബര്‍ 22ന് തലശേരി സൈദാര്‍ പളളിക്ക് സമീപം എന്‍ഡിഎഫ് പ്രവര്‍ത്തകനെ റംസാന് മാസത്തില്‍ വകവരുത്തി മേഖലയില്‍ വര്‍ഗീയ കലാപമുണ്ടാക്കാന്‍ ശ്രമിച്ചവരായിരുന്നു സിപിഎം. അത് ആര്‍എസ്എസിന്റെ തലയില്‍ കെട്ടിവെയ്ക്കാന്‍ സിപിഎമ്മിനൊപ്പം എന്‍ഡിഎഫ് നേതൃത്വവും മുന്‍പന്തിയിലുണ്ടായിരുന്നു.
അന്നത്തെ തലശേരി ഏരിയാസെക്രട്ടറി കാരായി രാജന്, തിരുവങ്ങാട് ലോക്കല്‍ സെക്രട്ടറി കാരായി ചന്ദ്രശേഖരന് എന്നിവരുടെ ഗൂഡാലോചന പുറത്തു കൊണ്ടുവന്നത് സിബിഐ ആയിരുന്നു. കൊടിസുനി, കലേഷ്, കോടിയേരിയിലെ ജിതേഷ്, അരൂട്ടന്‍ എന്ന അരുണ്‍കുമാര്‍ തുടങ്ങിയവരെയും കേസില്‍ പിടികൂടി. കൊലപാതകത്തിനു ശേഷം ആര്‍എസ്എസ് കേന്ദ്രത്തില്‍ ചോര പുരണ്ട തുണികൊണ്ടിട്ടായിരുന്നു കൊലപാതകത്തെ അട്ടിമറിക്കാന്‍ നോക്കിയത്. ആര്‍എംപി നേതാവ് ടി.പി.ചന്ദ്രശേഖരനെ കൊല്ലാന്‍ ഉപയോഗിച്ച വാഹനത്തില്‍ മാഷാഅള്ളാ എന്നെഴുതിയതും ഇതേ സംഘം തന്നെയായിരുന്നു. ഇപ്പോള്‍ നങ്ങാറത്തുപീടികയില്‍ സിപിഎം കേന്ദ്രത്തില്‍ ഗുരുദേവ പ്രതിമ തകര്‍ത്ത് ആര്‍എസ്എസ് പ്രവര്‍ത്തകരുടെ തലയില്‍ കെട്ടി വെക്കാന്‍ നുണബോംബുമായി കോടിയേരിയും,അരുമ ശിഷ്യന് എ.എന്‍.ഷംസീറും വാചാടോപം നടത്തുകയാണ്. ഇരുവരും സംഭവം നടക്കുന്ന ദിവസം കോടിയേരി ഭാഗത്ത് ഉണ്ടായിരുന്നു. ഇത് സംശയം ബലപ്പെടുത്തുന്നതാണ്. തളിപ്പറമ്പ് കുവോട്ടു പാളിയതിന് നങ്ങാറത്ത്പീടികയില്‍ തീര്‍ക്കാനായി സിപിഎം ശ്രമിച്ചതിന്റെ തെളിവുകള്‍ പുറത്തുവരികയാണ്.
ബിജെപി ജില്ലാപ്രസിഡന്റ് കെ.രഞ്ജിത്ത് സമഗ്രാന്വേഷണം ആവശ്യപ്പെട്ട് എസ്പി പി.എന്‍.ഉണ്ണിരാജയ്ക്ക് പരാതി നല്‍കിയിട്ടുണ്ട്. ഇത് കണ്ണൂരിലെ സിപിഎം നേതാക്കളുടെ കുത്സിത നീക്കമാണെന്ന് ജനം തിരിച്ചറിഞ്ഞു കഴിഞ്ഞു. കൊലപാതകം നടത്തി മറ്റൊരു പാര്‍ട്ടിയുടെ അക്കൗണ്ടില്‍ കയറ്റി നേട്ടം കൊയ്യാന്‍ ശ്രമിച്ചവര്‍ ചില മാധ്യമങ്ങളെ കൂട്ടുപിടിച്ച് ഗുരുദേവനെയും അപമാനിക്കുകയാണ്. ന്യൂമാഹി പോലീസിലെ ചില സഖാവ് പോലീസുകാരും നങ്ങാറത്ത്പീടിക സംഭവത്തില്‍ സിപിഎമ്മിനെ സഹായിക്കുന്നുണ്ട്. നാടിന്റെ സമാധാനം തകര്‍ക്കാന്‍, സാമുദായിക പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ കൊല്ലും കൊലയും കലയാക്കിയവര്‍ നടത്തുന്ന ഹീനകൃത്യങ്ങളുടെ ഒടുവിലത്തെ ഉദാഹരണമാണ് നങ്ങാറത്ത്പീടികയിലെ സംഭവം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: