അതിര്‍ത്തി കാക്കുന്ന സൈനികന് ഗോക്കളെ കാക്കുന്നതിനായി തന്റെ ചിത്രങ്ങളുമായി ദേശസഞ്ചാരിയായ കഥയാണ് എവേക്കനിങ്. ദൂരങ്ങള്‍ താണ്ടി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഗോവധത്തിനെതിരെ ബോധവല്കരണം നല്‍കുകയെന്ന ലക്ഷ്യത്തിലാണ് പത്തനാപുരം സ്വദേശിയായ സൈനികന് രഞ്ജിത്ത് സി തലവൂര്‍. നാഗാലാന്റില്‍ നിന്ന് തുടങ്ങി ബെംഗളൂരുവിലും ചിത്രപ്രദര്‍ശനം നടത്തി മൂന്നാമതായാണ് കൊച്ചിയില്‍ എത്തിയത്.
ഭരണഘടനയും ഭരണഘടനാശില്പികളും മഹാത്മാഗാന്ധിയടക്കമുള്ള സ്വാതന്ത്ര്യസമരസേനാനികളും മുന്നോട്ടുവച്ച പ്രധാനപ്പെട്ട ആവശ്യങ്ങളിലൊന്നായിരുന്ന ഗോവധനിരോധനത്തിനായി ഒരു രാജ്യസ്നേഹിയുടെ എളിയ ശ്രമമാണ് എവേക്കനിങ് എന്ന ചിത്രപ്രദര്‍ശനം. മഹാന്മാര് സ്വപ്നം കണ്ട ആഗ്രഹം രഞ്ജിത്ത് സി തലവൂര്‍ എന്ന ചിത്രക്കാരന് തന്റെ ചിത്രങ്ങലിലൂടെ യാഥാര്‍ത്ഥ്യമാക്കാനുള്ള ശ്രമവുമായാണ് യാത്ര തുടങ്ങിയത്. ഗോക്കളും ഭൂമിയും അമ്മയും തുല്ല്യരാണെന്ന സന്ദേശമാണ് രഞ്ജിത്ത് ക്യാന്‍വാസില്‍ വരച്ചുകാട്ടുന്നത്. മാനുഷിക മൂല്യങ്ങള്‍ ചോര്‍ന്ന് പോകാതെയുള്ള ചിത്രങ്ങള്‍ ഏതൊരു മനുഷ്യനും തിരിച്ചറിവ് നല്കുന്ന ഒന്നാണ്. ഭാരതത്തില്‍ മഹാരാഷ്ട്രയില്‍ മാത്രമാണ് സമ്പൂര്‍ണ്ണമായി ഗോവധനിരോധനം പ്രാവര്‍ത്തികമാക്കിയത്. ഭരണഘടനയുടെ 48-ാം വകുപ്പിലെ നിര്‍ദേശമാണ് മഹാരാഷ്ട്രയിലെ ബിജെപി-ശിവസേന സര്‍ക്കാര്‍ നടപ്പാക്കിത്.
മൃഗഹത്യ സ്വന്തം മാതാവിനെ കൊല്ലുന്നതിന് സമമാണെന്നാണ് രഞ്ജിത് തന്റെ ചിത്രങ്ങളീലുടെ വ്യക്തമാക്കുന്നത്. അക്വാലിക്, ഓയില്‍ പെയിന്റ് എന്നിവ ഉപയോഗിച്ചാണ് ചിത്രങ്ങള്‍ വരച്ചിരിക്കുന്നത്. ബെംഗളൂരുവില്‍ ജൂണ്‍ 10മുതല്‍ 14വരെയായിരുന്നു ചിത്രപ്രദര്‍ശനം ഒരുക്കിയത്. പശുവിനെ അറക്കുന്നത് സ്വന്തം അമ്മയെയും ഭൂമിമാതാവിനെയും അറക്കുന്നതിന് സമമാണെന്ന് കാണിക്കുന്ന ചിത്രമാണ് ഏറ്റവും കൂടുതല്‍ ശ്രദ്ധപിടിച്ചുപറ്റിയവയില് ഒന്ന്. അതില്‍നിന്നൊക്കെ വ്യത്യസ്തമായ ഒന്നായിരുന്നു മിസൈല്‍ കൈകളിലെ സംഗീതം എന്നപേരില്‍ അന്തരിച്ച മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍കലാം വീണമീട്ടുന്ന ചിത്രം. ചിത്രപ്രദര്‍ശനം കാണാനെത്തിയ അബ്ദുള്‍കലാമിന് ആ ചിത്രം സമ്മാനിക്കുകയും മറ്റൊരു ചിത്രത്തില്‍ കലാം കൈയൊപ്പ് ചാര്‍ത്തി നല്‍കുകയും ചെയ്തത് സന്തോഷത്തോടെയാണ് രഞ്ജിത്ത് ഓര്‍ത്തെടുക്കുന്നത്. മണ്മറഞ്ഞ കലാമിന്റെ കൈയൊപ്പ് കിട്ടിയ ചിത്രം തനിക്ക് കിട്ടിയ ഏറ്റവും വലിയ അവാര്‍ഡാണെന്ന് രഞ്ജിത്ത് പറയുന്നു.
ഒരുഗുരുക്കന്മാരുടെയും കീഴില്‍ ചിത്രരചന പഠിക്കാതെ സ്വന്തം കഴിവ് വികസിപ്പിച്ചെടുത്ത നിരവധി ചിത്രങ്ങള്‍ രഞ്ജിത്തിന്റെ വിരല്‍തുമ്പില്‍നിന്ന് ജനിച്ചിട്ടുണ്ട്. ഇറച്ചിക്കായി മൃഗത്തെക്കൊല്ലുന്ന രംഗമാണ് മൃഗഹത്യക്കെതിരെ പോരാടണമെന്ന ചിന്തയുണര്‍ത്തിയത്. രാജ്യത്തിന്റെ വിവിധഭാഗങ്ങളിലായി 32 സ്ഥലങ്ങളില്‍ ഗോവധത്തിനെതിരെയുള്ള ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ഈ സൈനികന്.
കൊല്ലം ജില്ലയിലെ പത്താനാപുരം സ്വദേശിയായ രജ്ഞിത്ത് 2002 ലാണ് സൈനിക ജീവിതം ആരംഭിച്ചത്. അതിര്‍ത്തിയിലെ കൊടും തണുപ്പിലും ശരീരവും മനസും മരിവിക്കാതെ രാജ്യത്തെ കാക്കുന്ന ജവാന്റെ രചനാസൃഷ്ടിയും മരവികാതെ ഒപ്പംമുണ്ടായിരുന്നു. ഇടവേളകളില്‍ മനസില്‍ വരുന്ന ചിത്രങ്ങള്‍ ഉറക്കംപോലുമില്ലാതെ കാന്‍വാസില്‍ പകര്‍ത്തുമ്പോള്‍ രാജ്യത്തോടും തന്റെ സഹജീവികളോടുമുള്ള സ്നേഹമായിരുന്നു ആ മനസ്സില്‍. ഇന്ത്യന്‍ ആര്‍മി സംഘടിപ്പിച്ച ഓയില്‍ പെയിന്റിംഗ് മത്സരത്തിലും രഞ്ജിത്ത് വിജയം കൈവരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: