കാസര്‍കോട്: കാസര്‍കോട് കേരള കേന്ദ്ര സര്‍വ്വകലാശാലയുടെ വികസനത്തിനാവശ്യമായ എല്ലാ സഹായവും കേന്ദ്രസര്‍ക്കാര്‍ നല്‍കുമെന്ന് കേന്ദ്ര നിയമ-നീതിന്യായ കാര്യമന്ത്രി ഡി.വി സദാനന്ദ ഗൗഡ പറഞ്ഞു. പെരിയ തേജസ്വിനി ഹില്‍സിലെ ചന്ദ്രഗിരി ഓപ്പണ്‍എയര്‍ ഓഡിറ്റോറിയത്തില്‍ കേന്ദ്രസര്‍വ്വകലാശാലയുടെ എട്ട് പഠനകേന്ദ്രങ്ങളുടെ കെട്ടിട നിര്‍മ്മാണ ശിലാസ്ഥാപനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
കേരള കേന്ദ്ര സര്‍വ്വകലാശാലയുടെ എട്ട് പഠന കേന്ദ്രങ്ങളുടെ കെട്ടിട നിര്‍മ്മാണ ശിലാസ്ഥാപനം
കേന്ദ്ര മന്ത്രി ഡി.വി സദാനന്ദ ഗൗഡ നിര്‍വ്വഹിക്കുന്നു
കേന്ദ്രസര്‍വ്വകലാശാലയുടെ ഭാഗമായുളള മെഡിക്കല്‍ കോളേജ് കാസര്‍കോട് ജില്ലയില്‍ ഉടന്‍ യാഥാര്‍ത്ഥ്യമാക്കും. ഉത്തരമലബാറിന്റെ ഉന്നതവിദ്യാഭ്യാസ ഹബ്ബായി കേന്ദ്രസര്‍വ്വകലാശാല മാറും. എല്ലാവര്ക്കും വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനും ഗ്രാമീണ മേഖലയുള്‍പ്പെടെ മെച്ചപ്പെട്ട ആരോഗ്യ സംരക്ഷണവും ചികിത്സയും പൊതു ശുചിത്വസംവിധാനവും ഉറപ്പുവരുത്തുമെന്നത് പ്രധാമന്ത്രി നരേന്ദ്രമോഡി പ്രഖ്യാപിച്ചിട്ടുളളതാണ്. ആരോഗ്യരംഗത്ത് ഉന്നത വിദ്യാഭ്യാസത്തോടൊപ്പം ഉന്നതവിദ്യാഭ്യാസ മേഖലയില്‍ തൊഴിലധിഷ്ഠിത കോഴ്സുകളും നൈപുണ്യ വികസന പദ്ധതികളും നടപ്പാക്കും. ഈ കേന്ദ്ര സര്‍വ്വകലാശാലയെ രാജ്യത്തെ മികച്ച സര്‍വ്വകലാശാലകളിലൊന്നായി മാറ്റുന്നതിനാവശ്യമായ എല്ലാ സഹായവും കേന്ദ്ര സര്‍ക്കാര്‍ നല്‍കുമെന്ന് മന്ത്രി പറഞ്ഞു. ജനസംഖ്യയുടെ അമ്പത് ശതമാനത്തോളമുളള യുവജനങ്ങള്‍ക്ക് ഗുണമേന്മയുളള ഉന്നതവിദ്യാഭ്യാസം ഉറപ്പു വരുത്തുകയും യുവജനങ്ങളെ രാജ്യത്തിന് മാത്രമല്ല ലോകത്തിനാകെയുളള നേട്ടമാക്കി മാറ്റുകയുമാണ് കേന്ദ്രസര്‍ക്കാറിന്റെ ലക്ഷ്യം ഈ ലക്ഷ്യം സഫലീകരിക്കുന്നതിനാവശ്യമായ എല്ലാ സഹകരണവും നല്‍കുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.
കേരള കേന്ദ്ര സര്‍വ്വകലാശാലയില്‍ എട്ട് പഠന സമുച്ഛയങ്ങളുടെ ഉദ്ഘാടന വേളയില്‍ ബിജെ പി നേതാക്കളായ സുരേഷ് കുമാര്‍ ഷെട്ടി, എം. സഞ്ജീവ ഷെട്ടി, പി. ഗോപാലകൃഷ്ണന് മാസ്റ്റര്‍, കജം പാടി സുബ്രഹ്മണ്യഭട്ട്, പ്രമീള സി. നായിക്, അനിതാ നായിക്, ദിനേശ്, കെ. കുഞ്ഞിരാമന്, മടിക്കൈ കമ്മാരന്, ദാമോദരപണിക്കര്‍, എസ്.സുദര്ശനന് എന്നിവര്‍
കേരള കേന്ദ്ര സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ.ജി.ഗോപകുമാര്‍ അധ്യക്ഷത വഹിച്ചു. മന്ത്രി കെ. പിമോഹനന്‍, പി.കരുണാകരന് എംപി, കെ.കുഞ്ഞിരാമ ന് എംഎല്‍എ, ബിജെപി സം സ്ഥാന അദ്ധ്യക്ഷന്‍ വി.മുരളീധരന്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. പിപി ശ്യാമളാദേവി, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ.കൃഷ്ണന്, പൂല്ലൂര്‍ പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ അരവിന്ദാക്ഷന് എന്നിവര്‍ സംസാരിച്ചു. കേന്ദ്ര സര്‍വ്വകലാശാല രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ്ജ് ഡോ. കെ.സി ബൈജു സ്വാഗതവും വി. ശശിധരന് നന്ദിയും പറഞ്ഞു.
കേന്ദ്രസര്‍വ്വകലാശാലയില്‍ അയ്യങ്കാളി ചെയര്‍ അനുവദിക്കണമെന്നും സര്‍വ്വകലാശാലകളുടെ ഭാഗമായ മെഡിക്കല്‍ കോളേജ് ജില്ലയില്‍ ഉടന്‍ സ്ഥാപിക്കണമെന്നും കൂടുതല്‍ കോഴ്സുകള്‍ അനുവദിക്കണമെന്നും ജനപ്രതിനിധികളും സര്‍വ്വകലാശാല പ്രതിനിധികളും കേന്ദ്രമന്ത്രിയോട് ആവശ്യപ്പെട്ടു.
പെരിയ കേന്ദ്രസര്‍വകലാശാല പഠന കേന്ദ്ര സമുച്ഛയങ്ങളുടെ ശിലാസ്ഥാപനത്തോടനുബന്ധിച്ച് ജന്മഭൂമി പുറത്തിറക്കിയ പ്രത്യേക പതിപ്പ് വൈസ് ചാന്‍സിലര്‍ ജി.ഗോപകുമാര്‍ പുറത്തിറക്കുന്നു
കേരള കേന്ദ്രസര്‍വ്വകലാശാലയുടെ ശിലാസ്ഥാപനത്തോടനുബന്ധിച്ച് ജന്മഭൂമി പുറത്തിറക്കിയ പ്രത്യേകപതിപ്പിലൂടെ ബഹു : കേന്ദ്ര നിയമനീതിന്യായവകുപ്പ് മന്ത്രി ഡി.വി സദാനന്ദ ഗൗഡ, കേരള സംസ്ഥാന കൃഷിവകുപ്പ് മന്ത്രി കെ. പി മോഹനനും കണ്ണോടിച്ചു നോക്കുന്നു. ബി.ജെ.പി നേതാക്കളായ വി. മുരളീധരന്, സുരേഷ് ഷെട്ടി, അഡ്വ. കെ. ശ്രീകാന്ത് എന്നിവര്‍ സമീപം
പ്രതികരിക്കാൻ ഇവിടെ എഴുതുക: