കണ്ണൂര്‍: കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പ് ഒക്ടോബറില്‍ നടക്കേണ്ടത് നീട്ടി നവംബര്‍ മാസത്തിലാക്കുന്നത് ഹിന്ദു സമൂഹത്തോടുകാട്ടുന്ന അനീതിയും അവഹേളനവുമാണെന്ന് വിശ്വഹിന്ദു പരിഷത്ത് ജില്ലാ കമ്മറ്റി ആരോപിച്ചു. കേരളത്തിലെ എന്നല്ല ലോകത്തിലെ തന്നെ ഏറ്റവും വലിയ തീര്‍ത്ഥാടന കാലമാണ് നവംബര്‍ മാസത്തിലാരംഭിക്കുന്ന മണ്ഡലകാലം. ശബരിമല ദര്‍ശനത്തിനായി വ്രതമെടുത്ത് കേരളത്തില്‍ നിന്നും ലക്ഷക്കണക്കിന് അയ്യപ്പഭക്തന്മാരാണ് മണ്ഡലകാലത്ത് ഓരോ ദിവസവും മല കയറുന്നത്. തെരഞ്ഞെടുപ്പ് നവംബര്‍ മാസം 2 ദിസവമായി നടത്തുമ്പോള്‍ ഹിന്ദു സമൂഹത്തില്‍പ്പെട്ട ലക്ഷക്കണക്കിന് അയ്യപ്പഭക്തന്മാര്ക്ക് അവരുടെ വോട്ടവകാശം ഉപയോഗപ്പെടുത്തുവാന്‍ സാധിക്കാതെ വരും. ഈ ദിവസങ്ങളില്‍ സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് നടത്തുവാന്‍ മുതിരുന്നത് മുസ്ലീം ലീഗ് പോലുള്ള വര്‍ഗ്ഗീയ സംഘടനകളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണെന്നും വിശ്വഹിന്ദുപരിഷത്ത് ജില്ലാ വൈസ് പ്രസിഡണ്ട് സി.കെ.സുരേഷ് വര്‍മ്മ ആരോപിച്ചു. ശബരിമല തീര്‍ത്ഥാടനകാലത്ത് നടത്താന്‍ ഉദ്ദേശിക്കുന്ന തെരഞ്ഞെടുപ്പ് സര്‍ക്കാര്‍ മാറ്റിവെക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടുപോകുമെന്നും യോഗം പ്രസ്താവിച്ചു. യോഗത്തില്‍ ജില്ലാ പ്രസിഡണ്ട് പി.മാധവന് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി.വി.ചന്ദ്രഭാനു എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: