കാസര്‍കോട്: ഭാരതീയ ജനതാ പാര്‍ട്ടിയുടെ കേരളത്തിന്റെ ചുമതല വഹിക്കുന്ന ദക്ഷിണകന്നഡ എം.പി നളിന്‍കുമാര്‍ കട്ടീല്‍ ഭെല്‍ എംപ്ലോയിസ് കമ്പനി സന്ദര്‍ശിച്ചു. കമ്പനി ഗേറ്റില്‍ ബി.എം.എസ് എംപ്ലോയീസ് സംഘിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്കി. ബി.ജെ.പി, ബി.എം.എസ് ഭാരവാഹികളോടൊപ്പം കമ്പനി എം.ഡിയുമായി ചര്‍ച്ച നടത്തി. ചര്‍ച്ചയില്‍ കമ്പനിയുടെ സമഗ്ര വികസനവും,ജീവനക്കാരുടെ സേവന വേതനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും കാന്റീന്, സ്വീപ്പര്‍ തസ്തികയിലുളള താല്‍ക്കാലിക ജീവനക്കാരുടെ ജോലി സ്ഥിരത സംബന്ധിച്ച വിഷയങ്ങളും ചര്‍ച്ച ചെയ്തു. കമ്പനിയുടെ ഭാവി ശോഭനമാക്കുതിനാവശ്യമായ സഹായസഹകരണത്തോടൊപ്പം എല്ലാ മേഖലകളിലും ബന്ധപ്പെട്ട അധികാരികളെ ഉള്‍പ്പെടുത്തികൊണ്ട് വിപുലീകരിക്കുതുള്പ്പെടെയുള്ള കാര്യങ്ങള്‍ കേന്ദ്രമന്ത്രിസഭയുടെ പരിഗണനയിലെത്തിക്കുമെന്നും, പ്രശ്നപരിഹാരത്തിനായി സജീവമായി ഇടപെടുമെും ഉറപ്പു നല്കി.
തുടര്‍ നടപടികള്‍ക്കായി ഒരു മാസത്തിനകം കേന്ദ്രഖന വ്യവസായ വകുപ്പ് സഹമന്ത്രി ജി.എം സിദ്ധേശ്വര കമ്പനി സന്ദര്‍ശിക്കും. കമ്പനിയുടെ സമഗ്ര വികസനത്തിനാവശ്യമായ എല്ലാ നടപടികള്‍ക്കും ആവശ്യമായ സഹായസഹകരണങ്ങള്‍ ഭെല്‍ എം.ഡി എസ്. ബസു വാഗ്ദാനം ചെയ്തു. ജീവനക്കാരുമായി എം.പി. ആശയ വിനിമയം നടത്തി.
എം.പി യോടൊപ്പം ബി.ജെ.പി ജില്ലാ പ്രസിഡന്റ് പി. സുരേഷ്കുമാര്‍ ഷെട്ടി, സംസ്ഥാന കമ്മറ്റി അംഗം പി. രമേശന്, കാസര്‍കോട്, മഞ്ചേശ്വരം മണ്ഡലം പ്രസിഡണ്ടുമാര്‍, മറ്റു ജില്ലാഭാരവാഹികളും, ബി.എം.എസിന്റെ സംസ്ഥാന വൈസ് പ്രസിഡന്റും, ഭെല്‍ എംപ്ലോയീസ് സംഘിന്റെ പ്രസിഡന്റുമായ അഡ്വ. പ്രി മുരളീധരന്, ജില്ലാ പ്രസിഡന്റ് വി. ബാലകൃഷ്ണന്, സെക്രട്ടറി ശ്രീനിവാസന്, ട്രഷറര്‍ ബാബു, മറ്റു ജില്ലാ ഭാരവാഹികളും പരിപാടിയില്‍ പങ്കെടുത്തു. ഭെല്‍ എംപ്ലോയീസ് സംഘ് ജനറല്‍ സെക്രട്ടറി കെ.ജി സാബു, ഓമനക്കുട്ടന് പിള്ള, ആനന്ദ്, വേലായുധന്, എന്നിവര്‍ ജീവനക്കാരുടെ സേവന വേതന വിഷയങ്ങളെ സംബന്ധിച്ച നിവേദനം എം.പിക്ക് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: