തൊടുപുഴ: മദ്യലഹരിയില്‍ ഭാര്യയേയും മൂന്ന് പെണ്മക്കളേയും അര്‍ദ്ധരാത്രിയില്‍ വീട്ടില്‍ നിന്ന് ഇറക്കിവിട്ട് യുവാവിന്റെ ക്രൂരത. അയല്‍വീട്ടില്‍ അഭയം തേടിയ ഭാര്യയും മക്കളും രാവിലെ വീട്ടിലെത്തുമ്പോള്‍ വീടിന് പിന്‍വശത്ത് ഗ്യാസ് സിലിണ്ടര്‍ തുറന്നുവിട്ട ശേഷം വീടിന് മുന്‍വശത്ത് ഭാര്യയുടേയും മക്കളുടേയും വസ്ത്രങ്ങള്‍ക്ക് തീയിട്ട ശേഷം ഇയാള്‍ മുങ്ങുകയായിരുന്നു. പന്നൂര് ലക്ഷംവീട് കോളനി കുന്നേല്‍ ജെയിംസാണ് അക്രമം നടത്തിയത്. കുട്ടികളുടെ പുസ്തകങ്ങള്‍ക്കും ഇയാള്‍ തീയിട്ടിരുന്നു. ഇന്നലെ രാവിലെ സംഭവം അറിഞ്ഞ നാട്ടുകാര്‍ കരിമണ്ണൂര്‍ പോലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചു. പോലീസ് കരിമണ്ണൂര്‍ ബിവറേജസ് ഔട്ട്ലെറ്റിന് സമീപത്തുനിന്നും ജെയിംസിനെ പിടികൂടുകയായിരുന്നു. പരാതിയില്ലെന്ന് ഭാര്യയും മക്കളും പറഞ്ഞതിനെത്തുര്ന്ന് ജെയിസിനെ വിട്ടയച്ചതായി കരിണ്ണൂര്‍ എസ്.ഐ ജന്മഭൂമിയോട് പറഞ്ഞു.ജെയിംസിനെ വെറുതെ വിട്ട നടപടിക്കെതിരെ നാട്ടുകാര്‍ പോലീസിനെതിരെ ആക്ഷേപ ഉന്നയിച്ച് തുടങ്ങിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: