തലശ്ശേരി: ധര്‍മ്മടം പഞ്ചായത്തിലെ ചിറക്കുനിയില്‍ മതസാഹോദര്യമുയര്ത്തി സംഘപരിവാര്‍ പ്രസ്ഥാനങ്ങളും മുസ്ലീം സഹോദരന്മാരും സംയു ക്തമായി നടത്തിയ ചതയദിനാഘോഷത്തില്‍ വിളറിപൂണ്ട സിപിഎം ക്രിമിനലുകള്‍ ചുറക്കുനിയില് വ്യാപകമായ അക്രമം അഴിച്ചുവിട്ടു. ആഘോഷത്തിന്റെ ഭാഗമായി അലങ്കരിച്ച തോരണങ്ങളും കത്തിച്ചുവെച്ച മെഴുകുതിരികളും സിപിഎം നശിപ്പിച്ചു. പരിപാടിയില്‍ പങ്കെടുത്ത നൗഫലിന്റെ കാര്‍ തകര്‍ക്കുകയും. അംഗന്‍വാടി ടീച്ചര്‍, ശാഖാ മുഖ്യശിക്ഷക് സലിത്ത്, സുരേന്ദ്രന് തുടങ്ങിയവരുടെ വീടുകള്‍ക്കു നേരെ അക്രമം അഴിച്ചുവിടുകയും ചെയ്തു. ചതയദിനാഘോഷ പരിപാടികളില്‍ പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ട് സിപിഎം സംഘം ഈ പ്രദേശത്തെ വീടുകളില്കയറിയിറങ്ങിയിരുന്നു. ചിലരെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
എന്നാല്‍ ഇതെല്ലാം അവഗണിച്ച് ഒട്ടേറെ പേര് പരിപാടിയില്‍ പങ്കെടുത്തതാണ് സിപിഎം സംഘത്തിന്റെ അക്രമത്തിനു കാരണം. ഇതിനുശേഷം എംഎല്‍എ അടക്കമുള്ള സംഘം ചില മാധ്യമപ്രവര്‍ത്തകരെ വിളിച്ചുവരുത്തി ഞങ്ങളല്ല അക്രമത്തിനു കാരണക്കാരെന്നും ആര്എസ്എസ്സുകാരാണന്നും പറഞ്ഞതും ജനങ്ങളില്‍ അതൃപ്ത ഉണ്ടാക്കിയിട്ടുണ്ട്. നേരത്തെ തയ്യാറാക്കിയ പദ്ധതി അനുസരിച്ചാണ് മാധ്യമ പ്രവര്‍ത്തകരെ വിളിച്ചുവരുത്തി അക്രമകാരികള്‍ തന്നെ സമാധാനം ആഹ്വാനം ചെയ്തതത്. സിപിഎമ്മിന്റെ ഈ ഇരട്ടത്താപ്പ് ജനാധിപത്യ വിശ്വാസികള്‍ തിരിച്ചറിയണമെന്ന് ബിജെപി ധര്‍മ്മടം പഞ്ചായത്ത് കമ്മറ്റി അഭ്യര്‍ത്ഥിച്ചു. പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് ഗോപീകൃഷ്ണന് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. യു.ബൈജു, ഇ.വി.അഭിലാഷ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: