തിരുവനന്തപുരം: കരമന-കളിയിക്കാവിള ദേശീയപാത വികസനത്തിന് തടസ്സമായി നില്ക്കുന്ന ഖബര്‍ കൈമനം ബിഎസ്എന്‍എല്‍ ട്രെയിനിംഗ് സെന്റര്‍ വളപ്പിലേക്ക് മാറ്റിസ്ഥാപിക്കാനുള്ള സര്‍ക്കാര്‍ ശ്രമം ദുരുദ്ദേശ്യപരമാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ എസ്. സുരേഷ് പറഞ്ഞു.
ഒരു മുസ്ലിം മത വിശ്വാസിപോലും ഇല്ലാത്ത പ്രദേശത്തേക്ക് ഖബര്‍ കൊണ്ടുവരുന്നതുകൊണ്ട് മുസ്ലിങ്ങള്‍ക്ക് ഗുണമുണ്ടാകാന്‍ പോകുന്നില്ല. സാമൂഹ്യസ്പര്ദ്ധയുണ്ടാക്കി മുതലെടുക്കുവാനുള്ള ഗൂഢശ്രമമാണ് ഇതിനുപിന്നില്‍.
ആദ്യം ഖബറും പുറകെ ശ്മശാനവും സ്ഥാപിക്കുവാനുള്ള നീക്കമാണ് നടക്കുന്നത്. ഇതിനെതിരെ മുഴുവന്‍ ജനസമൂഹവും രംഗത്തുവരണം. കൈമനം ബിഎസ്എന്‍എല്‍ ഭൂമി സംരക്ഷിക്കുന്നതിനായി വിവിധ റസിഡന്റ്സ് അസോസിയേഷനുകളെയും സാമൂഹ്യ-സാംസ്കാരിക രംഗത്തെ പ്രമുഖരെയും പങ്കെടുപ്പിച്ച് ജനകീയ സമരസമിതിക്ക് ബിജെപി രൂപം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: