കോഴിക്കോട്: കുടുംബശ്രീ 17-ാം വാര്‍ഷികത്തോടനുബന്ധിച്ച് ജില്ലാമിഷന് ബാലസഭാ അംഗങ്ങളെ ഉയര്‍ന്ന മല്‍സരപരീക്ഷകള്‍ക്ക് പ്രാപ്തരാക്കി ഉന്നത പഠന മേഖലകളില്‍ എത്തിക്കുന്നതിന് ദീര്‍ഘകാലാടിസ്ഥാനത്തില്‍ പദ്ധതി നടപ്പാക്കുന്നു. കുടുംബശ്രീയുടെ ജില്ലയിലെ അംഗീകൃത പരിശീലക ഗ്രൂപ്പായ ഏക്സാത് ട്രെയിനിംഗ് സെന്ററുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
ജില്ലയിലെ സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നില്ക്കുന്ന എട്ടാംതരത്തില്‍ പഠിക്കുന്ന മിടുക്കരായ കുട്ടികളെ പദ്ധതിയില്‍ ഉള്‍പ്പെടുത്തും. അയല്‍ക്കൂട്ടാംഗങ്ങളുടെ മക്കളും ബാലസഭാ അംഗങ്ങളുമായ കുട്ടികളെ മാത്രമേ പദ്ധതിയില്‍ ഉള്‍പ്പെടുത്തുകയുള്ളൂ. പ്രവേശന പരീക്ഷയുടേയും അഭിമുഖത്തിന്റേയും അടിസ്ഥാനത്തിലായിരിക്കും കുട്ടികളെ തെരഞ്ഞെടുക്കുഗ. തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികള്‍ക്ക് വിവിധ വിഷയങ്ങളില്‍ പരിശീലനവും ഉന്നത മേഖലകളിലുള്ള വ്യക്തിത്വങ്ങളുമായി സംവദിക്കാനുള്ള അവസരവും നല്‍കും. അഞ്ച് വര്‍ഷം കൊണ്ട് സിവില്‍ സര്‍വീസ് ഉള്‍പ്പെടെയുള്ള മത്സര പരീക്ഷകളെ അഭിമുഖീകരിക്കാന്‍ പ്രാപ്തരാക്കുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. പ്രവേശന പരീക്ഷ ആഗസ്റ്റ് 16ന് താലൂക്കുകള്‍ കേന്ദ്രീകരിച്ച് നാലു സ്ഥലങ്ങളില്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് കുടുംബശ്രീ സി.ഡി.എസ് ഓഫീസുകളുമായി ബന്ധപ്പെടണമെന്ന് ജില്ലാമിഷന് കോ ഓര്‍ഡിനേറ്റര്‍ ടി. പി. മുഹമ്മദ് ബഷീര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: