ആലുവ: സുഹൃത്തിന്റെ ഭാര്യയെ ബംലാത്സംഗം ചെയ്ത കേസില്‍ പ്രതിയായ ബംഗാളി യുവാവ് പോലീസിനെ കണ്ട് പെരിയാറില്‍ ചാടി. ഏറെ നേരം പുഴയിലൂടെ നീന്തി നടന്ന ഇയാളെ പൊലീസും നാട്ടുകാരും ചേര്‍ന്ന് പിടികൂടി. പശ്ചിമബംഗാള്‍ സ്വദേശി ഹബീബുള്റഹ്മാനാണ് (37) പുഴയില്‍ ചാടിയത്.
ഇരുപത്തിയൊമ്പതുകാരിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയാണ്. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ പൊലീസ് പിടികൂടാന്‍ എത്തിയപ്പോള്‍ വാഴക്കുളം മാറമ്പിള്ളിയിലെ പാലത്തില്‍ നിന്ന് താഴേക്ക ചാടുകയായിരുന്നു. ആലുവ പെരുമ്പാവൂര്‍ മേഖലയില്‍ കെട്ടിട നിര്‍മ്മാണ തൊഴിലാളിയായി പ്രവര്‍ത്തിച്ചു വരികയായിരുന്നു ഹബീബ്ബുള്. ആലുവ ചാലയ്ക്കല്‍ ഭാഗത്തായിരുന്നു ഇയാള്‍ താമസിച്ചിരുന്നത്. സുഖമില്ലെന്ന് പറഞ്ഞ് ബംഗാളി സുഹൃത്തിന്റെ ഭാര്യയെ സഹായത്തിനായി ഒരു ദിവസം ഇയാള്‍ വീട്ടിലേയ്ക്ക് വിളിച്ചു. ഇവിടെ വെച്ചായിരുന്നു പീഡനം നടന്നത്. പാലത്തില്‍ നിന്ന് പ്രതി താഴേക്കു ചാടിയതോടെ പൊലീസ് ഇയാളെ രക്ഷിക്കുവാനുള്ള ശ്രമവും ആരംഭിച്ചു.
എന്നാല്‍ നീന്തല്‍ അറിയാവുന്ന പ്രതി പുഴയിലൂടെ നീന്തി. നാട്ടുകാരുടെ സഹായത്തോടെ പോലീസ് വള്ളമിറക്കി ഇയാളെ അതില്‍ കയറ്റാനുള്ള ശ്രമമാരംഭിച്ചു. ഇതിനിടെ പാലത്തിന്റെ തൂണുകള്‍ക്ക് മറവില്‍ ഇയാള്‍ ഒളിച്ചിരുന്നു. എന്നാല്‍ വള്ളത്തിലെത്തിയ പൊലീസും, നാട്ടുകാരും ഇയാളെ വെള്ളത്തില്‍ വെച്ച് കൈയ്യോടെ പിടികൂടി കരയിലെത്തിച്ചു. അരമണിക്കൂറോളമാണ് ഹബ്ബീബ്ബുല് പൊലീസുകാരേയും, നാട്ടുകാരേയും വെള്ളം കുടിപ്പിച്ചത്. ആലുവ സി.ഐ ടി.ബി. വിജയന്റെ നേതൃത്വത്തില്‍ പ്രതിയെ ചാലയ്ക്കലെത്തിച്ച് തെളിവെടുപ്പ് നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: