കാലടി: മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാം ഭാരതത്തിന്റെ മതനിരപേക്ഷതയുടെ പ്രതീകമാണെന്ന് സംസ്കൃത സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. എം.സി. ദിലീപ്കുമാര് അനുസ്മരിച്ചു. സര്‍വ്വകലാശാല ആസ്ഥാനത്ത് നടന്ന അബ്ദുള്‍കലാം അനുസ്മരണ ചടങ്ങില്‍ അനുശോചന സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. രജിസ്ട്രാര്‍ ഡോ. ടി.പി. രവീന്ദ്രന് അനുശോചന പ്രമേയം അവതരിപ്പിച്ചു. സര്‍വ്വകലാശാല പ്രോ വൈസ് ചാന്‍സിലര്‍ ഡോ. സുചേതാ നായര്‍, സിന്‍ഡിക്കേറ്റ് അംഗങ്ങളായ ഡോ. ടി.എസ്. ലാന്സ്ലെറ്റ്, ലിന്റോ പി ആന്റു, ഫിനാന്‍സ് ഓഫീസര്‍ ടി.എല്‍. സുശീലന്, ക്യാംപസ് ഡയറക്ടര്‍ ഡോ. വിജയമോഹനന്‍ പിള്ള, സര്‍വ്വകലാശാല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ഭാരതത്തിന്റെ പതിനൊന്നാമത് രാഷ്ട്രപതിയും ആണവശാസ്ത്രജ്ഞനും ധിഷണാശാലിയായ ഗവേഷകനും എഴുത്തുകാരനും കവിയുമായിരുന്ന ഡോ. എ.പി.ജെ.അബ്ദുള്‍കലാമിന് വിഎച്ച്പി സംസ്ഥാന പ്രസിഡന്റ് എസ്.ജെ.ആര്. കുമാര്‍ അഭിപ്രായപ്പെട്ടു. വ്യവസായി എം.എ. യൂസഫലി അനുശോചിച്ചു.
അന്തരിച്ച മുന്‍ രാഷ്ട്രപതി ഏ.പി.ജെ.അബ്ദുള്‍ കലാമിന് ആദിശങ്കര എന്‍ജിനീയറിങ്ങ് കോളേജിലെ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന അനുശോചന യോഗത്തില്‍ ഡയറക്റ്റര്‍ ഡോ.എസ്.ജി.അയ്യര്‍, പ്രിന്‍സിപ്പാള്‍ ഡോ.പി.സി.നീലകണ്ഠന് എന്നിവര്‍ സംസാരിച്ചു. രാഷ്ട്രപതിയായിരിക്കെ 2005ലും പിന്നീട് 2012ലും കോളേജ് സന്ദര്‍ശിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: