കളമശ്ശേരി: ഹിന്ദു അവകാശ പത്രിക നടപ്പിലാക്കാതെ വഞ്ചിക്കുന്ന സര്‍ക്കാരിന്റെ ഹിന്ദുവിരുദ്ധ നിലപാടിനെതിരെ ഹിന്ദുഐക്യവേദി ഏലൂര്‍ മുനിസിപ്പല്‍ സമിതിയുടെ ആഭിമുഖ്യത്തില്‍ അവകാശ സംരക്ഷണ പദയാത്ര നടത്തി. ഏലൂര്‍ പാട്ടുപുരയ്ക്കലില്നിന്ന് ആരംഭിച്ച പദയാത്ര വൈകിട്ട് 6 മണിക്ക് മഞ്ഞുമ്മല്‍ ബാങ്ക് ജംഗ്ഷനില്‍ സമാപിച്ചു. ഹിന്ദു ഐക്യവേദി ഏലൂര്‍ മുനിസിപ്പല്‍ സമിതി പ്രസിഡന്റ് കെ.എസ്. സനന്ദനന്‍ പദയാത്ര നയിച്ചു. കെപിഎംഎസ് ആലങ്ങാട്ട് യൂണിയന് പ്രസിഡന്റ് പി.എം. ബാബു പദയാത്ര ഉദ്ഘാടനം ചെയ്തു.
വിവിധ ഹൈന്ദവസാമുദായിക നേതാക്കളായ വിശ്വകര്‍മ്മ സഭ സംസ്ഥാന കമ്മറ്റി അംഗം സുരേന്ദ്രന്, വേളാര്‍ സഭ സംസ്ഥാന കമ്മറ്റി അംഗം വി.കെ. സുരേഷ്, എസ്എന്‍ഡിപി യോഗം ഏലൂര്‍ തെക്കുംഭാഗം വൈസ് പ്രസിഡന്റ് കെ.കെ. വേലായുധന്, കെപിഎംഎസ് ആലങ്ങാട് കമ്മറ്റി അംഗം സുബ്രഹ്മണ്യന്, പുഷ്പക ബ്രാഹ്മണ സഭ ജില്ലാ പ്രസിഡന്റ് ശങ്കരന് നമ്പ്യാര്‍, എന്‍എസ്എസ് പാട്ടുപുരയ്ക്കല്‍ യൂണിറ്റ് പ്രസിഡന്റ് ഗോപിനാഥന് നായര്‍, ക്ഷേത്ര സംരക്ഷണ സമിതി ജില്ലാ വൈസ് പ്രസിഡന്റ് കെ.വി. മുരളീധരന്, വിശ്വഹിന്ദു പരിഷത് ജില്ല സംഘടനാ സെക്രട്ടറി അരവിന്ദാക്ഷന്, ഭാരതീയ വിചാരകേന്ദ്രം ജില്ലാ സെക്രട്ടറി അനിരുദ്ധന്, ഹിന്ദു ഐക്യവേദി നേതാക്കളായ ജില്ലാ സംഘടനാ സെക്രട്ടറി ബിജു, പറവൂര്‍ താലൂക്ക് സംഘടന സെക്രട്ടറി ബാബു ശാന്തി, എം.എല്‍. സുരേഷ്, ഏലൂര്‍ മേഖലാ പ്രസിഡന്റ് ബി. മധുസൂദനന് നായര്‍, എ.ഡി. ശിവന്‍കുട്ടി, ത്രിദീപന്‍ എന്നിവര്‍ പങ്കെടുത്തു.
കടുങ്ങല്ലൂര്‍: ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് സമര്‍പ്പിച്ച അവകാശ പത്രിക നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി കടുങ്ങല്ലൂര്‍ പഞ്ചായത്ത് സമിതി പദയാത്ര നടത്തി.സമാപന സമ്മേളനം മുപ്പത്തടം കവലയില്‍ നടന്നു. പി.കെ സദാശിവന് പിള്ള അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി.എസ്. സുരേഷ് ഉദ്ഘാടനം ചെയ്തു. ജാഥാ ക്യാപ്റ്റന്‍ രാമചന്ദ്രന്, ശ്രീനി പന്തലാക്കല്‍, ഷിബു എന്നിവര്‍ സംസാരിച്ചു.
ആലുവ: ഹിന്ദു അവകാശപത്രിക നടപ്പാക്കാതെയുള്ള സര്‍ക്കാരിന്റെ ഹിന്ദുവിരുദ്ധ നിലപാടിനെതിരെ ഹിന്ദുഐക്യവേദി ആഗസ്റ്റ് 10 മുതല്‍ 13 വരെ സംസ്ഥാന സമിതി സെക്രട്ടറിയേറ്റിന് മുന്പില് സത്യാഗ്രഹം നടത്തും. ഇതിന്റെ ഭാഗമായി ഹിന്ദുഐക്യവേദി ആലുവ താലൂക്ക് സമിതിയുടെ ആഭിമുഖ്യത്തില്‍ ആഗസ്റ്റ് 2 വരെ ആലുവ മുനിസിപ്പാലിറ്റി, എടത്തല, കീഴ്മാട്, ചൂര്‍ണിക്കര, മൂക്കന്നൂര്‍, കറുകുറ്റി, പാറക്കടവ് എന്നീ പഞ്ചായത്തുകളില്‍ ഹിന്ദു അവകാശ സംരക്ഷണ പദയാത്രകളും പൊതുയോഗങ്ങളും സംഘടിപ്പിക്കുമെന്ന് താലൂക്ക് ജനറല്‍ സെക്രട്ടറി കെ.എസ്.സുനില്‍ കുമാര്‍ അറിയിച്ചു.
ഹിന്ദു ഐക്യവേദി ശ്രീമൂലനഗരം പഞ്ചായത്ത് കമ്മറ്റി ആഗസ്റ്റ് 2 ന് ആരംഭിക്കുന്ന പദയാത്രക്ക് മുന്നോടിയായി ശ്രീമൂലനഗരം പഞ്ചായത്തിന്റെ 25 സ്ഥലങ്ങളില്‍ പതാക ദിനാചരണം നടന്നു. ചൊവ്വര റെയില്‍വേ സ്റ്റേഷന് ജംഗ്ഷനില്‍ ഹിന്ദു ഐക്യവേദി ശ്രീമൂലനഗരം പഞ്ചായത്ത് കമ്മറ്റി ജന.സെക്രട്ടറി രാജേഷ് തിരുവൈരാണിക്കുളം പതാക ഉയര്‍ത്തി ഉദ്ഘാടനം ചെയ്തു. പുറയാറില്‍ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ഇ.എസ്. സുദര്‍ശന കുമാര്‍, തെറ്റാലിയില്‍ ജന.കണ്‍വീനര്‍ സി.ആര്.ഷാജി, തച്ചപ്പിള്ളി കവലയില്‍ കണ്‍വീനര്‍ എ.എന്‍.അരവിന്ദാക്ഷന്, ശ്രീമൂലനഗരം ജംഗ്ഷനില്‍ സംഘടനാ സെക്രട്ടറി സി.എസ്.സുരേഷ് ശാന്തി നഗറില്‍ തൃക്കേക്കര ക്ഷേത്രകമ്മറ്റി പ്രസിഡന്റ് കുഞ്ഞപ്പന് എന്നിവര്‍ പതാക ഉയര്‍ത്തി. രാവിലെ 9 ന് തിരുവൈരാണിക്കുളത്തുനിന്നും ആരംഭിക്കുന്ന പദയാത്ര ചൊവ്വര റെയില്‍വേ സ്റ്റേഷന് ജംഗ്ഷനില്‍ സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: