മലയാറ്റൂര്‍: മലയാറ്റൂര്‍ പഞ്ചായത്തിലെ ചെക്ക് പോസ്റ്റ് മുണ്ടങ്ങാമറ്റത്ത് മഴവെള്ളപാച്ചലില്‍ റോഡ് ഒഴുകിപ്പോയി. സ്വകാര്യ സ്കൂള്‍ അധികൃതര്‍ വെള്ളം ഒഴുകിപ്പോയിരുന്ന കൈത്തോടുകള്‍ മൂടിയതിനാല്‍ 25 ഏക്കറോളം വരുന്ന ഭൂമിയിലെ വെള്ളം ഈ റോഡിലൂടെയാണ് ഒഴുകിപോകുന്നത്.
കഴിഞ്ഞ ദിവസം നാല് വയസ്സുള്ള കുട്ടി വെള്ളത്തിലൂടെ ഒഴുകി പോയ സംഭവം വരെ ഉണ്ടായി. പനി ഈ ഭാഗത്ത് പടര്‍ന്നുപിടിച്ചിരിക്കുന്നു. വെള്ളക്കെട്ട് ഒഴിവാക്കാനും വെള്ളം കാന തീര്‍ത്ത് ഒഴുക്കികളയുന്നതിനും നടപടി എടുക്കണമെന്ന് ബിജെപി മലയാറ്റൂര്‍ നീലീശ്വരം പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു.
യോഗത്തില്‍ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് എ.സി മണി അദ്ധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം കണ്‍വീനര്‍ ബിജു പുരുഷോത്തമന് ഉദ്ഘാടനം ചെയ്തു. ജോയിന്റ് കണ്‍വീനര്‍ ഐ.കെ.ജിബു, സി.ഡി.വിനോദ്, അജി, മോഹനന്, കെ.എ, തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: