കല്‍പ്പറ്റ: കനത്ത കാലവര്‍ഷത്തില്‍ നിലം പൊത്തിയ വാഴക്കുലകള്‍ വന്‍ തോതില്‍ വിപണിയിലെത്തിയതോടെ വിലയില്‍ ഇടിയിവ്. വയനാട്ടിലെ വാഴത്തോട്ടത്തിലാണ് കനത്തകൃഷി നാശമുണ്ടായത്. ലക്ഷങ്ങള്‍ ചെലവഴിച്ച് കൃഷി ഇറക്കിയ കര്‍ഷകര്‍ വായ്പ തിരിച്ചടക്കാനാവാതെ ദുരിതത്തിലുമാണ്.
വാഴക്കുല ഗ്രേഡ് ഒന്നിന് കിലോഗ്രാമിന് 25 രൂപയോളം മാത്രമാണ് ഇപ്പോള്‍ ലഭിക്കുന്നത്. മുന്‍വര്‍ഷത്തില്‍ ഇതേകാലയളവില്‍ 39 രൂപയായിരുന്നു. മൂപ്പെത്താത്ത കുലകള്‍ വ്യാപകമായി വിപണിയിലെത്തിയതാണ് വിലയിടിയാന്‍ കാരണമെന്ന് കച്ചവടക്കാര്‍ പറയുന്നു. തമിഴ്നാട്ടില്‍ നിന്നുള്ള വാഴക്കുലകളുടെ വരവും വില ഇടിയാന്‍ കാരണമായി.
രണ്ടാംതരം വാഴക്കുലകള്‍ക്ക് 22 രൂപയാണ് ഇപ്പോള്‍ ലഭിക്കുന്നത്. വിപണിയിലെത്തുന്ന കുലകളില്‍ അധികവും രണ്ടാംതരവും മൂന്നാംതരവുമാണ്. ബാങ്കുകളില്‍ നിന്ന് വായ്പ്പയെടുത്തും സ്വര്‍ണ്ണം പണയംവെച്ചുമാണ് കര്‍ഷകരിലേറെയും വിളവിറക്കിയത്. ജില്ലയിലെ വിശാലമായ പാടശേഖരങ്ങളിലേറെയും വാഴകൃഷിക്ക് വഴിമാറിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: