കൊച്ചി: പച്ചാളം റെയില്‍വെ മേല്‍പ്പാല നിര്‍മാണവുമായി ബന്ധപ്പെട്ട് റെയില്‍വെ മേല്‍പ്പാലവും സര്‍വീസ് റോഡും അംഗീകൃത സ്കെച്ചും പ്ലാനും അനുസരിച്ചല്ല പണിയുന്നതെന്നും സര്‍വീസ് റോഡിന്റെ വീതി തങ്ങളെ മനപ്പൂര്‍വം ഉപദ്രവിക്കാന്വേണ്ടി 6 മീറ്ററില്‍നിന്നും 2.45 മീറ്ററായി ചുരുക്കിയെന്നും ആരോപിച്ച് സ്ഥലവാസികളായ 21 പേര് ചേര്‍ന്ന് ഹര്‍ജി ഫയല്‍ ചെയ്തു.
പച്ചാളം മേല്‍പ്പാല നിര്‍മാണം കൊച്ചിന് കോര്പ്പറേഷന് അംഗീകരിച്ച സ്കെച്ചും പ്ലാനും അനുസരിച്ച് നിര്‍മ്മിക്കണമെന്നാണ് ഹര്‍ജി. ഹര്‍ജി ഫയലില്‍ സ്വീകരിച്ച് ജസ്റ്റിസ് കെ. വിനോദ്ചന്ദ്രന്‍ എതിര്‍കക്ഷികളായ ജില്ലാ കളക്ടര്‍, കൊച്ചി മെട്രോ റെയില്‍ കോര്പ്പറേഷന്, ദല്‍ഹി മെട്രോ റെയില്‍ കോര്പ്പറേഷന്, നിര്‍മാണകമ്പനിയായ ചെറിയാന് വര്‍ക്കി കണ്‍സ്ട്രക്ഷന്‍സ് തുടങ്ങിയവര്‍ക്ക് േനാട്ടീസയച്ചു. ഹര്‍ജിക്കാര്‍ക്കുവേണ്ടി അഭിഭാഷകരായ സാം ഐസക് പൊതിയില്‍, ശ്രീജന് എ.എസ് എന്നിവര്‍ ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: