പള്ളുരുത്തി: പള്ളുരുത്തിയിലെ അക്ഷര പ്രേമികളെ നിരാശയിലാക്കി പള്ളുരുത്തി കച്ചേരിപ്പടിയില്‍ പ്രവര്‍ത്തിക്കുന്ന പബ്ലിക്ക് ലൈബ്രറി കഴിഞ്ഞ ഒരു വര്‍ഷമായി അടച്ചുപൂട്ടിയ നിലയില്‍. ഭൂരിപക്ഷം സിപിഎം അംഗങ്ങള്‍ ഭരണ സമിതിയില്‍ ഉള്ള പൊതു വായനാ കേന്ദ്രത്തെ രാഷ്ട്രീയ പാര്‍ട്ടി ഓഫീസാക്കി അധ:പതിപ്പിച്ചതാണ് ഇന്നത്തെ ദുരവസ്ഥക്കു കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
നിരവധി വര്‍ത്തമാന പത്രങ്ങള്‍, മാസികകള്‍ നല്ല പുസ്തക ശേഖരം, പ്രശസ്തരുടെ നോവലുകള്‍ എല്ലാം നിറഞ്ഞ വായനയുടെ അക്ഷയ കേന്ദ്രം സി പി എം അക്ഷര വിരോധികളുടെ പാര്‍ട്ടി ഗ്രൂപ്പു വൈരത്തിന്റെ രക്തസാക്ഷിയായി മാറുകയായിരുന്നുവെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. ഏഴു പതിറ്റാണ്ടുകള്‍ പള്ളുരുത്തിയുടെ വായനാമുറിയായ വായനാ കേന്ദ്രത്തിന്റെ ദുര്‍ഗതി സി പി എം ഭാരവാഹികള്‍ ഭരണമേറ്റതോടെ ആരംഭിച്ചതായി പറയപ്പെടുന്നു.
കഴിഞ്ഞ അഞ്ചു വര്‍ഷമായി ജനറല്‍ ബോഡി നടത്താത്ത ലൈബ്രറി ഭരണ സമിതിക്കെതിരെ സംസ്ഥാന ലൈബ്രറി കൗണ്‍സിലിന് ഇതിനകം പരാതി സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്. സ്ഥിരമായി പ്രവര്‍ത്തിച്ചിരുന്ന ലൈബ്രേറിയനെ നീക്കം ചെയ്തതും ആക്ഷേപത്തിന് ഇടയാക്കിയിട്ടുണ്ട്. അറ്റകുറ്റപണികള്‍ക്കായാണ് ലൈബ്രറി അടച്ചിട്ടിരിക്കുന്നതെന്നാണ് പറയുന്നതെങ്കിലും ഇതുവരെ അറ്റകുറ്റപ്പണികള്‍ നടന്നതായി കാണുന്നില്ല.
ലൈബ്രറിയും, അതുള്‍പ്പെടുന്ന മൂന്നു സെന്റ് സ്ഥലവും തട്ടിയെടുക്കാനുള്ള സിപിഎം തന്ത്രമാണ് നിലവില്‍ ലൈബ്രറി അഭിമുഖീകരിക്കുന്ന പ്രശ്നമെന്ന് പറയപ്പെടുന്നു. ലൈബ്രറി തുറന്നു പ്രവര്‍ത്തി ക്കു ന്നതിനായി ജനകീയ പ്രതിഷേധം ആരംഭിക്കുമെന്ന് നാട്ടുകാര്‍ പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: