കോതമംഗലം: ഏറെകോളിളക്കം സൃഷ്ടിച്ച ആനവേട്ട കേസിലെ മുഖ്യപ്രതി കുട്ടമ്പുഴ കൂവപ്പാറ ഐക്കരമറ്റം വാസുവിന്റെ മൃതദേഹം ഇന്നലെ രാത്രിയോടെ വീട്ടുവളപ്പില്‍ സംസ്കരിച്ചു. ആനവേട്ടക്കേസ് ചൂടുപിടിച്ചതോടെ നാട്ടില്‍നിന്നും മുങ്ങിയ വാസു പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗ്ഗ ജില്ലയിലെ ദോഡമാര്ഗ്ഗില് മലയാളി നടത്തുന്ന ഫാം ഹൗസില്‍ ദുരൂഹസാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍
കാണപ്പെടുകയായിരുന്നു.മരണവിവരമറിഞ്ഞയുടനെ വാസുവിന്റെ ബന്ധുക്കള്‍ മഹാരാഷ്ട്രയിലേയ്ക്ക് തിരിക്കുകയും പോസ്റ്റുമോര്‍ട്ടത്തിനുശേഷം ഇന്നലെ വൈകിട്ട് നാട്ടില്‍ എത്തിക്കുകയുമായിരുന്നു. മൃതദേഹം വീണ്ടും പോസ്റ്റുമോര്‍ട്ടം നടത്തണമെന്ന ബന്ധുക്കളുടെ ആവശ്യം അധികൃതര്‍ നിരാകരിച്ചതായി ബന്ധുക്കള്‍ പറഞ്ഞു.
മൃതദേഹം വസതിയിലെത്തിയപ്പോള്‍ നാട്ടുകാരും ബന്ധുക്കളുമുള്‍പ്പെടെ വന്‍ ജനാവലി കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. വാസു ആത്മഹത്യ ചെയ്യില്ലെന്നും വാസുവിനെ കൊന്നതാണെന്നും മുഖം വികൃതമായിരുന്നുവെന്നും നാട്ടുകാരും ബന്ധുക്കളും ആരോപിക്കുന്നു. സംസ്കാരചടങ്ങിനിടെ പ്രതിഷേധ സൂചകമായി നാട്ടുകാര്‍ ഫോറസ്റ്റ്ഉദ്യോഗസ്ഥരെ തടയുമെന്ന സ്ഥിതിയുണ്ടായി. ഇതു കണക്കിലെടുത്ത് ഫോറസ്റ്റ് ഓഫീസിന് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: