ന്യൂയോര്‍ക്ക്: ആഗോളസോഫ്റ്റ് വെയര്‍ കുത്തക വീരന് മൈക്രോസോഫ്റ്റിന് കനത്ത നഷ്ടം. ഏപ്രില്‍, മെയ്, ജൂണ്‍ മാസത്തെ നഷ്ടം 320 കോടി ഡോളറാണ്. ഇതാദ്യമായാണ് മൈക്രോസോഫ്റ്റിന് ഇത്ര വലിയ നഷ്ടം ഉണ്ടാകുന്നത്.
നോക്കിയയുമായുള്ള ഫോണ്‍ ഇടപാടും വിന്‍ഡോസിലുള്ള ഓപ്പറേറ്റിംഗ് രീതിക്ക് ഡിമാന്‍ഡു കുറഞ്ഞതുമാണ് പ്രധാനകാരണം. മൈക്രോസോഫ്റ്റ് കഴിഞ്ഞ വര്‍ഷമാണ് നോക്കിയ ഫോണ്‍ കമ്പനി വാങ്ങിയത്. കമ്പനി പുനസംഘടിപ്പിക്കാന്‍ 750 കോടി ഡോളറാണ് മൈക്രോസോഫ്റ്റ് മുടക്കിയത്. വിന്‍ഡോസില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകള്‍ക്ക് ഡിമാന്ഡില്ലാതായതോടെയാണ് ഈ ഇടപാട് നഷ്ടത്തിലായത്.
പുതിയ കമ്പ്യൂട്ടറുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്യേണ്ട വിന്‍ഡോസിന്റെ വില്‍പ്പനയില്‍ കഴിഞ്ഞ മൂന്നു മാസം കൊണ്ട് 22 ശതമാനത്തിന്റെ ഇടിവാണ് സംഭവിച്ചത്.ഈ മാസം 29ന് വിന്‍ഡോസിന്റെ പുതിയ വേര്‍ഷനായ വിന്‍ഡോസ് പത്ത് പുറത്തിറക്കാനിരിക്കുകയാണ്. വിന്‍ഡോസ് 8ന് വലിയ സ്വീകാര്യതയുണ്ടായിരുന്നുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: